Latest NewsKeralaNews

പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ചു, വയറ്റില്‍ മാരക വിഷാംശം കണ്ടെത്തി, അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്

 

കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വിഷബാധയെ തുടര്‍ന്ന് മരിച്ചു. ഗോവിന്ദപുരം ഐ.ടി.ഐക്ക് സമീപം പറമ്പത്തൊടിമീത്തല്‍ അനില്‍കുമാറിന്റെ മകള്‍ അനഘ (16) ആണ് മരിച്ചത്.

Read Also: ‘ഇത് ശരിക്കും’ സോഷ്യൽ മീഡിയയിലെ വൈറല്‍ കപ്പിള്‍ വിവാഹിതരാകുന്നു

ജനുവരി രണ്ടിനാണ് കുട്ടിക്ക് കടുത്ത ഛര്‍ദ്ദി തുടങ്ങിയത്. തുടര്‍ച്ചയായ ഛര്‍ദ്ദിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വയറ്റില്‍ മാരകവിഷാംശം ഉള്ളതായി കണ്ടെത്തിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഗുരുതരമായി തകരാറിലായതിനെ തുടര്‍ന്ന് മെഡി. കോളജില്‍ ചികിത്സയിലായിരുന്നു.

നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും എന്തു വിഷമാണ് വയറ്റിലെത്തിയതെന്ന് വ്യക്തമായിട്ടില്ല. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം മെഡി. കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മാങ്കാവ് ശ്മശാനത്തില്‍ സംസ്‌കരിച്ചു. അനഘയുടെ മാതാവ്: ഷിജില. സഹോദരങ്ങള്‍: അപര്‍ണ, അനന്ദു.

shortlink

Related Articles

Post Your Comments

Related Articles


Back to top button