Latest NewsKeralaMollywoodNewsEntertainment

‘ഇത് ശരിക്കും’ സോഷ്യൽ മീഡിയയിലെ വൈറല്‍ കപ്പിള്‍ വിവാഹിതരാകുന്നു

കാടിനെ സാക്ഷിയാക്കി വിമല്‍ ജിസ്മയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങള്‍

സോഷ്യൽ മീഡിയയിലെ വൈറല്‍ കപ്പിള്‍ വിവാഹിതരാകുന്നു. ‘ആദ്യം ജോലി പിന്നെ കല്യാണം’ എന്ന വെബ് സീരിസിലൂടെ ശ്രദ്ധേയരായ അവതാരക ജിസ്മയും നടൻ വിമലും വിവാഹിതരാകുന്നു. കാടിനെ സാക്ഷിയാക്കി വിമല്‍ ജിസ്മയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് ഇരുവരും വിവാഹ വാര്‍ത്ത അറിയിച്ചത്.

read also: ലങ്കയെ എറിഞ്ഞൊതുക്കി ഉമ്രാന്‍ മാലിക്ക്: ഗുവാഹത്തി ഏകദിനത്തില്‍ ഇന്ത്യക്ക് തകർപ്പൻ ജയം

‘ഇത് ശരിക്കും’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പ്രേമം എന്ന ഹിറ്റ് ചിത്രത്തിലും കരിക്കിന്റെ പുതിയ വെബ് സീരീസിലും വിമല്‍ അഭിനയിച്ചിട്ടുണ്ട്. ഇവരുടെ യൂട്യൂബ് ചാനലായ ജിസ്മ-വിമല്‍ പ്രേക്ഷകര്‍ക്കിടയില്‍ വൈറലാണ്.

shortlink

Post Your Comments


Back to top button