തണുപ്പ് കാലം ഏറ്റവും പ്രിയങ്കരമായ സീസണുകളിൽ ഒന്നാണ്. ഒരു കപ്പ് ചൂടുള്ള കാപ്പിയോ/ചായയോ കുടിക്കുന്നത് ഏറെ ആശ്വാസം ലഭിക്കുന്നതാണ്. തണുപ്പ് കാലം മറ്റേത് കാലം പോലെ തന്നെയാണ്, പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്. കാരണം, തണുപ്പ് കാലമായാല്‍ ശരീരത്തിന്‍റെ പ്രതിരോധ സംവിധാനം ദുര്‍ബലമാകുകയും ജലദോഷം, പനി എന്നിങ്ങനെ പലവിധ രോഗങ്ങൾ പിടിപെടും ചെയ്യും. അതിനാൽ, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ ആയിരിക്കണം തണുപ്പ് കാലത്ത് കഴിക്കേണ്ടത്. അക്കൂട്ടത്തിൽ ഏറ്റവും പ്രാധാന്യമേറിയത് മുട്ടയാണ്.
മഞ്ഞുകാലത്ത് ദിവസവും രണ്ട് മുട്ട കഴിക്കുന്നത് പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാം. മുട്ടയിലെ പ്രോട്ടീന്‍ ശരീരത്തിന്‍റെ കരുത്തും ഒപ്പം പ്രതിരോധശേഷിയും വര്‍ധിപ്പിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി6, ബി12 എന്നിവ ജലദോഷം, പനി തുടങ്ങിയ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷണം നൽകും. എല്ലുകള്‍ക്കും മുട്ട വളരെ പ്രയോജനപ്രദമാണ്.
തണുപ്പ് കാലത്ത് പലയിടങ്ങളിലും കാര്യമായി സൂര്യപ്രകാശം ലഭിച്ചെന്ന് വരില്ല. ഇത്തരം സാഹചര്യങ്ങള്‍ വൈറ്റമിൻ ഡിയുടെ അഭാവം ഉണ്ടാകാം. ഒരു മുട്ടയില്‍ 8.2 മൈക്രോഗ്രാം വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ഇത് ഒരു ദിവസം ശുപാര്‍ശ ചെയ്യപ്പെടുന്ന വൈറ്റമിന്‍ ഡി അളവായ 10 മൈക്രോഗ്രാമിന്‍റെ 82 ശതമാനം വരും. രണ്ട് മുട്ട കഴിക്കുന്നതിലൂടെ ഒരു ദിവസം ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ഡി വളരെ എളുപ്പം ലഭ്യമാക്കാന്‍ സാധിക്കും.
Post Your Comments