കൊച്ചി: സ്ത്രീകളുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തി അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്ന സംഘം വ്യാപകമാകുന്നു. വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ചിത്രങ്ങള്‍ പകര്‍ത്തുന്നതെന്നാണ് യുവതികള്‍ പറയുന്നത്. തങ്ങള്‍ അറിയാതെയാണ് ഇത്തരം സംഘം ഫോട്ടോകള്‍ പകര്‍ത്തുന്നതെന്ന് ഇരയാക്കപ്പെട്ട സ്ത്രീ വെളിപ്പെടുത്തി.
തന്റെ ചിത്രം അശ്ലീല ഗ്രൂപ്പിലൂടെ പ്രചരിക്കുന്നതറിഞ്ഞ് തകര്‍ന്നുപോയെന്നും മാനസികമായി വല്ലാത്ത ഡിപ്രഷനില്‍ ആയെന്നും വീട്ടമ്മയായ യുവതി വെളിപ്പെടുത്തി. ‘ഏതു ഫോട്ടോ എങ്ങനയൊക്കെ ആക്കിയിരിക്കുന്നു എന്ന് നമുക്ക് അറിയില്ലല്ലോ. വല്ലാതെ വിഷമമായി. ഇതു വന്നു കഴിയുമ്പോള്‍ ആളുകള്‍ എന്നെ ഒരു മോശം സ്ത്രീയായി ചിത്രീകരിക്കുമല്ലോ എന്നുള്ള ചിന്തയും ഉണ്ടായി. ഫോട്ടോ ഇങ്ങനെ വന്നെന്ന് അറിഞ്ഞപ്പോള്‍ അയല്‍വാസികള്‍ അമ്മയോട് ചോദിച്ചു- അവളുടെ സമ്മതമില്ലാതെയാണോ എടുക്കുന്നത്. അതെങ്ങനെ അങ്ങനെ സമ്മതമില്ലാതെ എടുക്കാന്‍ കഴിയും. ഇങ്ങനെയുള്ള സംസാര രീതിയാണ് ഇവിടെ. അവരോട് പറഞ്ഞാന്‍ മനസ്സിലാകണ്ടേ’- ഇരയാക്കപ്പെട്ട സ്ത്രീ പറയുന്നു.
തെറി കൂട്ടിയാണ് മിക്ക അശ്ലീല വാട്‌സാപ്പ് ഗ്രൂപ്പുകളുടെയും പേര്. അപരിചതരുടെയും സുഹൃത്തുക്കളുടെയും മാത്രമല്ല കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ വരെ അംഗങ്ങള്‍ ഗ്രൂപ്പില്‍ പരസ്യമാക്കുന്നു. അതില്‍ സ്വകാര്യ നിമിഷങ്ങള്‍ വരെ ഉള്‍പ്പെടുന്നു. ഒരു ഗ്രൂപ്പിലെത്തുന്ന ഫോട്ടോകള്‍ പിന്നീട് വിവിധ ഗ്രൂപ്പുകളിലേക്ക് പ്രചരിക്കുകയാണ് ചെയ്യുന്നത്.
Post Your Comments