കോഴിക്കോട്: സ്കൂളിലേക്ക് പോയ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. കാരപ്പറമ്പ് മര്‍വയില്‍ താമസിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മഹമൂദ് ഫൈസലിന്റെ മകന് യൂനുസിനെയാണ് (14) കാണാതായത്.
തിങ്കളാഴ്ച രാവിലെ മുതല്‍ ആണ് വിദ്യാര്‍ത്ഥിയെ കാണാതായത്. പന്തീരാങ്കാവ് ഒക്സ്ഫോര്‍ഡ് സ്കൂള്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. വൈകുന്നേരം വീട്ടില്‍ തിരിച്ചെത്താതായതോടെയാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്.
തുടർന്ന്, ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments