Latest NewsNewsBusiness

പ്രവാസി സംരംഭകർക്ക് വായ്പാ മേളയുമായി ബാങ്ക് ഓഫ് ബറോഡ, കൂടുതൽ വിവരങ്ങൾ അറിയാം

കേരളത്തിലെ ബാങ്ക് ഓഫ് ബറോഡ ഉപയോക്താക്കളായ പ്രവാസികൾക്ക് വേണ്ടിയാണ് വായ്പാ മേള സംഘടിപ്പിക്കുന്നത്

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് കൈത്താങ്ങുമായി എത്തുകയാണ് ബാങ്ക് ഓഫ് ബറോഡ. ഇത്തവണ പ്രവാസി സംരംഭകർക്കായി വായ്പാ മേളയാണ് സംഘടിപ്പിക്കുന്നത്. ജനുവരി 16 മുതൽ 31 വരെയാണ് വായ്പാ മേള നടക്കുന്നത്. നോർക്ക റൂട്ട്സും ബാങ്ക് ഓഫ് ബറോഡയും സംയുക്തമായാണ് പ്രവാസികൾക്കായി വായ്പാ മേള നടത്തുന്നത്.

കേരളത്തിലെ ബാങ്ക് ഓഫ് ബറോഡ ഉപയോക്താക്കളായ പ്രവാസികൾക്ക് വേണ്ടിയാണ് വായ്പാ മേള സംഘടിപ്പിക്കുന്നത്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്ത്, സ്ഥിരമായി നാട്ടിൽ മടങ്ങിവന്ന പ്രവാസികൾക്ക് വായ്പാ മേളയിൽ പങ്കെടുക്കാവുന്നതാണ്. 1 ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക.

Also Read: സിനിമാ ടിക്കറ്റ് കരിചന്തയില്‍ ഉയര്‍ന്ന നിരക്കിന് വില്‍ക്കുന്നതിന് സമാനമാണ് വിമാന കമ്പനികളുടെ നടപടി: കെ സുധാകരന്‍

കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ റീജിയണൽ ഓഫീസുകളിലാണ് വായ്പാ മേള നടത്തുന്നത്. കൃത്യമായ വായ്പ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയം, മൂന്ന് ശതമാനം പലിശ സബ്സിഡിയും ലഭിക്കുന്നതാണ്. മേളയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ നോർക്ക റൂട്ടസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button