Latest NewsKeralaNews

പുതുവത്സരദിനത്തിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം: ഏഴ് പേർ കീഴടങ്ങി

മലപ്പുറം: പുതുവത്സരദിനത്തിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം നടത്തിയ കേസില്‍ പ്രതികൾ കീഴടങ്ങി. പെരിന്തൽമണ്ണ അരക്കുപറമ്പ് കരിങ്കാളിക്കാവിൽ പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ് വാഹനം തകർക്കുകയും പൊലീസിന് നേരെ കല്ലെറിഞ്ഞ് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിലെ ഏഴ് പേരാണ് കീഴടങ്ങിയത്. അരക്കുപറമ്പ് കരിങ്കാളികാവ് സ്വദേശികളായ കണ്ണാത്തിയിൽ രതീഷ്‌കുമാർ (37), വലിയ പീടിയേക്കൽ ബാബുമണി (39), കൂട്ടപ്പുലാൻ പ്രേംപ്രകാശ് (45), വലിയ പീടിയേക്കൽ മഹേഷ് (31), കൂട്ടപ്പുലാക്കൽ പ്രമോദ് (39), കൂട്ടപ്പുലാക്കൽ മജുമോൻ (38), തൊണ്ടിയിൽ അനൂപ്(41) എന്നിവരാണ് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

കേസുമായി ബന്ധപ്പെട്ട് നിഷാന്ത്, ബാലകൃഷ്ണൻ, ബാബുമോൻ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ, ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമം അടക്കമുള്ളവ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. 31-ന് രാത്രി ഒന്നോടെ പട്രോളിംഗിനിടെയാണ് പോലീസ് സംഘത്തിന് നേരെ അക്രമണമുണ്ടായത്. പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button