ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ സഖ്യം അധികാരത്തിലെത്തിയാല്‍ ആരായിരിക്കും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് എത്തുക എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശശി തരൂര്‍ എം.പി. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയോ മുന്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയോ പ്രധാനമന്ത്രിയായി നാമനിര്‍ദ്ദേശം ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം കൂടിയായ ശശി തരൂര്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി മുഖം ആരെന്ന ചോദ്യങ്ങള്‍ സജീവമായിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Read Also: വിപണിയിൽ തരംഗം സൃഷ്ടിക്കാൻ സാംസംഗ് വീണ്ടും എത്തുന്നു! ഇത്തവണ പുറത്തിറക്കുക സാംസംഗ് ഗാലക്സി എം44 5ജി
‘അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തോല്‍വിയാണ് ബിജെപിയെ കാത്തിരിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയെ പരാജയപ്പെടുത്തി ഇന്ത്യന്‍ സഖ്യം കേന്ദ്രത്തില്‍ അധികാരത്തിലെത്താനുള്ള സാധ്യതയുണ്ട്. ഇത് കാത്തിരുന്ന് കാണാം’, തരൂര്‍ പറഞ്ഞു.
Post Your Comments