Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsCinemaMollywoodNews

വിനീതും കൈലാഷും ലാൽജോസും ഒന്നിക്കുന്ന ഫാമിലി സെറ്റയർ: ‘കുരുവിപാപ്പ’യുടെ പൂജ നടന്നു

ചിത്രീകരണം ഫെബ്രുവരി ആദ്യ വാരം തുടങ്ങും

സീറോ പ്ലസ് എൻറർടെയിൻമെൻ്റസിൻ്റെ ബാനറിൽ ബഷീർ കെ.കെ നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, ഷെല്ലി കിഷോർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും ടൈറ്റിൽ ലോഞ്ചും എറണാകുളത്ത് നടന്നു. ‘കുരുവിപാപ്പ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തികച്ചുമൊരു ഫാമിലി സറ്റയർ ഗണത്തിലുള്ളതാണ്.

ക്ലാപ്പ് ബോയ് മൂവി സ്റ്റുഡിയോസാണ് സഹനിർമ്മാതാക്കൾ. ബിസ്മിത് നിലംബൂർ ജാസ്മിൻ ജാസ്സ് എന്നിവർ തിരക്കഥയൊരുക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി ആദ്യ വാരം ആരംഭിക്കും. സ്റ്റാന്‍ഡേര്‍ഡ് 10-ഇ, 1999 ബാച്ച് എന്ന ചിത്രത്തിന് ശേഷം ജോഷി ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വിനീത്, കൈലാഷ്, ലാൽ ജോസ്, ഷെല്ലി കിഷോർ എന്നിവരെ കൂടാതെ തൻഹ ഫാത്തിമ, സന്തോഷ്‌ കീഴാറ്റൂർ, സാജിദ് യാഹിയ, ജോണി ആന്റണി, ബിറ്റോ ഡേവിസ്, കിച്ചു ടെല്ലസ്, പ്രസന്നാ മാസ്റ്റർ, പ്രിയങ്ക, ജീജ സുരേന്ദ്രൻ, മായ വിശ്വനാഥ്, രമ്യ രാജേഷ്, അരിസ്റ്റോ സുരേഷ്, കാർത്തിക് സൂര്യ, സിദ്ധു, നീരവ് മാധവ്, കലാ മാസ്റ്റർ എന്നിവരും അഭിനയിക്കുന്നു. വിപിൻ മോഹൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ധന്യ പ്രദീപ് എന്നിവരുടെ വരികൾക്ക് പ്രദീപ് ടോം, യൂനിസ് യോ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്.

Read Also:- ഇടുക്കിയില്‍ മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവം: മദ്യത്തില്‍ കീടനാശിനി കണ്ടെത്തി

എഡിറ്റർ: വി.ടി ശ്രീജിത്ത്, പ്രൊജക്ട് ഡിസൈനർ: ലിജു നടേരി, ആർട്ട്: കോയാസ്, മേക്കപ്പ്: ജിജു കൊടുങ്ങല്ലൂർ, കോസ്റ്റ്യൂം: ശരണ്യ ജീബു, സൗണ്ട് ഡിസൈൻ: രഞ്ജു രാജ് മാത്യു, അസോസിയേറ്റ് ഡയറക്ടർ: അഖിൽ കടവൂർ, സിജോ ജോസഫ്, പ്രൊമോ കട്ട്സ്: ഷാജു വി.എസ്, കോർഡിനേറ്റർ: റോയ് ആന്റണി, സ്റ്റിൽസ്: സജിൻ, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്സ്, ഡിസൈൻ: വിധു ജോൺസ് എന്റർടൈൻമെന്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button