NewsHealth & Fitness

ഉയർന്ന കൊളസ്ട്രോൾ ഉണ്ടോ? ഈ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കൂ

ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ റെഡ് മീറ്റ് കഴിക്കുന്നത് ഒഴിവാക്കുക

ഒട്ടനവധി സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന ജീവിതശൈലി രോഗമാണ് കൊളസ്ട്രോൾ. കൊഴുപ്പുള്ള ഭക്ഷണങ്ങൾ അധികമായി കഴിക്കുമ്പോഴാണ് കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുന്നത്. ഉയർന്ന അളവിൽ കൊഴുപ്പ് ശരീരത്തിലേക്ക് എത്തുന്നതിനാൽ ധമനികൾ അടഞ്ഞ് പോകുന്നതിന് കാരണമാകും. ഇവ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും വരെ കാരണമാകുന്നു. ചില ഭക്ഷണങ്ങൾ ഡയറ്റിൽ നിന്നും ഒഴിവാക്കിയാൽ കൊളസ്ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. കൊളസ്ട്രോളിന് കാരണമാകുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാം.

കൊളസ്ട്രോൾ ഉള്ളവർ പ്രധാനമായും ഒഴിവാക്കേണ്ടത് മധുരമുള്ള പാനീയങ്ങളാണ്. ഇവയിൽ പഞ്ചസാരയുടെ അളവ് ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, ശരീരത്തിലെ ട്രൈഗ്ലിസറൈഡുകൾ വർദ്ധിപ്പിക്കുകയും, നല്ല കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ശീതള പാനീയങ്ങൾ, ടിന്നിൽ അടച്ച ജ്യൂസുകൾ എന്നിവ പരമാവധി ഒഴിവാക്കേണ്ടതാണ്. കൂടാതെ, ബേക്ക് ചെയ്ത സാധനങ്ങൾ അമിത അളവിൽ കഴിക്കുന്നത് ഒഴിവാക്കണം. ബേക്ക് ചെയ്ത സാധനങ്ങളിൽ പൂരിത കൊഴുപ്പ് ധാരാളമുണ്ട്.

Also Read: ചോക്ലേറ്റ് പൊടിയിൽ കലർത്തി കടത്താൻ ശ്രമിച്ച 21.55 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ റെഡ് മീറ്റ് കഴിക്കുന്നത് ഒഴിവാക്കുക. മറ്റേതൊരു മാംസ ഉൽപ്പന്നത്തേക്കാളും ആട്ടിറച്ചി, പന്നിയിറച്ചി എന്നിവയിൽ ഉയർന്ന കൊളസ്ട്രോളും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അതിനാൽ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരും, കൊളസ്ട്രോൾ ഉള്ളവരും റെഡ് മീറ്റ് കഴിക്കരുത്. ഇവ ഹൃദ്രോഗം ഗുരുതരമാക്കും.

ഫ്രൈകൾ, ഉരുളക്കിഴങ്ങ് ചിപ്സ് തുടങ്ങിയവ മിക്ക ആളുകളും കഴിക്കാൻ ഇഷ്ടപ്പെടുന്നവയാണ്. ഇത്തരത്തിലുള്ള വറുത്ത ലഘുഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ കലോറി അടങ്ങിയിട്ടുണ്ട്. കൂടാതെ, ചീത്ത കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാൻ ഇവ കാരണമാകുന്നു. കൊളസ്ട്രോൾ ഉള്ളവർ വറുത്ത ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button