ചെന്നൈ: തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ ചോക്ലേറ്റ് പൊടിയിൽ കലർത്തി കടത്താൻ ശ്രമിച്ച 21.55 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. എയർഇന്ത്യ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്. ചോക്ലേറ്റ് പൊടിയ്ക്കൊപ്പം കലർത്തിയ 211 ഗ്രാം സ്വർണം ഉൾപ്പെടെ 21.55 ലക്ഷം രൂപയുടെ സ്വർണമാണ് കണ്ടെടുത്തത്.
മൂന്ന് ചോക്ലേറ്റ് ടിന്നുകൾ വഴിയാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പിടികൂടാനായത്.
വേർതിരിച്ചപ്പോൾ 24 കാരറ്റ് പരിശുദ്ധിയുള്ള 211 ഗ്രാം സ്വർണം കണ്ടെടുക്കുകയായിരുന്നു. ഇതുകൂടാതെ, യാത്രക്കാരന്റെ ബാഗിൽ നിന്നും 175 ഗ്രാം തൂക്കമുള്ള സ്വർണവും കണ്ടെടുത്തു.
Post Your Comments