
കൽപ്പറ്റ: ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയ സിവിൽ പൊലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍.
വയനാട് പനമരം പൊലീസ് സ്‌റ്റേഷനിലെ എൻ.ബി വിനുവിനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കമ്പളക്കാട് കൊഴിഞ്ഞങ്ങാടിയില്‍ ആണ് സംഭവം. പൊലീസുകാരൻ സഞ്ചരിച്ച കാറിടിച്ച് കമ്പളക്കാട് സ്വദേശി സിയാദിൻ്റെ കാലിനാണ് പരിക്കേറ്റത്.
അശ്രദ്ധമായി കാർ ഓടിച്ച് ബൈക്കിന് ഇടിച്ചതിന് ശേഷം പോയെന്നായിരുന്നു പരാതി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്പളക്കാട് എസ്.എച്ച്.ഒയെ ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തി.
Post Your Comments