Latest NewsKeralaNewsAutomobile

മലയാളികൾക്ക് വാഹനങ്ങളോട് പ്രിയമേറുന്നു, കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 7 ലക്ഷത്തിലധികം വാഹനങ്ങൾ

ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം ആർടിഒയ്ക്ക് കീഴിലാണ്

സംസ്ഥാനത്ത് വാഹന വിൽപ്പനയിൽ മുന്നേറ്റം തുടരുന്നു. തുടർച്ചയായ രണ്ടാം വർഷമാണ് വാഹന വിപണി മുന്നേറുന്നത്. 2022- ലെ കണക്കുകൾ പ്രകാരം, 7,83,154 വാഹനങ്ങളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2021- മായി താരതമ്യം ചെയ്യുമ്പോൾ 2.29 ശതമാനം വളർച്ചയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. 2021- ൽ 7,65,584 വാഹനങ്ങളാണ് നിരത്തുകളിലെത്തിയത്.

കഴിഞ്ഞ വർഷം 39,521 ഇലക്ട്രിക് വാഹനങ്ങളും, 12,297 ഹൈബ്രിഡ് വാഹനങ്ങളും, 14,139 സിഎൻജി വാഹനങ്ങളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നടപ്പു സാമ്പത്തിക വർഷം ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം, 1.5 ലക്ഷം പാസഞ്ചർ കാറുകൾ ഇതിനോടകം സംസ്ഥാനത്ത് വിറ്റഴിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം ആർടിഒയ്ക്ക് കീഴിലാണ്. തൊട്ടുപിന്നാലെ കോഴിക്കോട്, എറണാകുളം ആർടിഒകളിലും വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Also Read: ഇന്ത്യയിൽ റീട്ടെയിൽ ഷോറൂമുകൾ ആരംഭിക്കാനൊരുങ്ങി ആപ്പിൾ, ലക്ഷ്യം ഇതാണ്

രണ്ട് വർഷങ്ങളിലും തുടർച്ചയായ മുന്നേറ്റം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും, കോവിഡിന് മുൻപത്തെ നിലയിലേക്ക് വാഹന വിൽപ്പന എത്തിയിട്ടില്ല. 2019- ൽ 9,14,075 വാഹനങ്ങളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. 2020- ൽ കോവിഡ് വ്യാപനത്തെ തുടർന്ന് വാഹന വിപണി 29.90 ശതമാനമായി ഇടിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button