റിയോ ഡി ജനീറോ: ബ്രസീലിൽ വൻ സംഘർഷം. പ്രസിഡന്റിന്റെ കൊട്ടാരവും പാർലമെന്റും സുപ്രിംകോടതിയും ആക്രമിച്ചു. പ്രസിഡന്റ് ലുല ഡ സിൽവയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബ്രസീലിൽ വൻ സംഘർഷം.
മുൻ പ്രസിഡന്റ് ബോൾസനാരോ അനുകൂലികളാണ് സംഘർഷത്തിന് പിന്നിൽ. കലാപകാരികൾ പ്രസിഡന്റിന്റെ കൊട്ടാരവും പാർലമെന്റും സുപ്രിംകോടതിയും ആക്രമിച്ചു.
കലാപകാരികളെ നേരിടാൻ സർക്കാർ സൈന്യത്തെ നിയോഗിച്ചു. അക്രമികളെ ശക്തമായി നേരിടുമെന്ന് പ്രസിഡന്റ് ലുല ഡ സിൽവ പറഞ്ഞു. നിരവധിപേരെ സൈന്യവും പൊലീസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post Your Comments