Latest NewsKeralaNews

കേരളം എല്ലാറ്റിനും മുന്നില്‍, ചരിത്രം തിരുത്തി കേരളം മുകേഷ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: വിവിധ മേഖലകളില്‍ ഒന്നാമതെത്തിയ കേരളത്തിന്റെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി എം.മുകേഷ് എംഎല്‍എ. ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനം, ക്രമസമാധാനമുള്ള സംസ്ഥാനം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികവിന്റെ സൂചികയില്‍ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം എന്നിങ്ങനെ നീളുന്നു നേട്ടങ്ങള്‍.

Read Also: ബലാത്സംഗമടക്കം നിരവധി കേസുകളില്‍ പ്രതിയായ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സുനുവിനെ പൊലീസില്‍ നിന്നും പിരിച്ചുവിട്ടു

കേരളം നേടിയ പന്ത്രണ്ട് അഭിമാന നേട്ടങ്ങളാണ് എം.മുകേഷ് എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ പോസ്റ്റിന്റെ താഴെ കേരളത്തെ കുറിച്ച് അഭിമാനംകൊണ്ട് നിരവധി പേരാണ് കമന്റുമായി വന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :

എവിടെയും മുന്നില്‍
ചരിത്രം തിരുത്തി കേരളം

1 ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനം
2 വയോജന പരിപാലനത്തിന് വയോ ശ്രേഷ്ഠ പുരസ്‌കാരം
3 കോവിഡ് വാക്സിനേഷന്‍ ഡ്രൈവിന് ഇന്ത്യ ടുഡേയുടെ ഹെല്‍ത്ത് ഗിരി അവാര്‍ഡ്
3 കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികവിന്റെ സൂചികയില്‍ ഒന്നാം സ്ഥാനം
4 ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം
5 ഈ സഞ്ജീവനി കാരുണ്യ ബെനവിലന്‍ ഫണ്ട് സംരംഭങ്ങള്‍ക്ക് ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ പുരസ്‌കാരം
6 മാതൃശിശു മരണനിരക്ക് കുറഞ്ഞ സംസ്ഥാനം (സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ്)
7 മികച്ച ക്രമസമാധാനമുള്ള സംസ്ഥാനം ( ഇന്ത്യ ടുഡേ പുരസ്‌കാരം)
8 സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതികളുള്ള സംസ്ഥാനം( പ്ലാന്‍ ഇന്ത്യ)
9 ഉത്തരവാദിത്വ ടൂറിസം, ടൂറിസം രംഗത്തെ സമഗ്ര വികസനം എന്നിവയില്‍ കേന്ദ്ര പുരസ്‌കാരം
10 മികച്ച തൊഴില്‍ സൗഹൃദ സംസ്ഥാനം
11ഡിജിറ്റല്‍ ഇന്ത്യ പുരസ്‌കാരം( മൂന്ന് അവാര്‍ഡ് )
12 വ്യവസായത്തിലും കേരളം ഇന്ത്യയില്‍ നമ്പര്‍ വണ്‍ ( ഒരുലക്ഷം സംരംഭങ്ങള്‍ ലക്ഷ്യമിട്ട സംരംഭക വര്‍ഷം പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം )

 

shortlink

Related Articles

Post Your Comments

Related Articles


Back to top button