കൊച്ചി: കേന്ദ്രമന്ത്രിസഭയിൽ 12പേർ, നാലു സംസ്ഥാന ഗവർണർമാർ, രാഷ്ട്രപതിയായി രാംനാഥ കോവിന്ദ് അങ്ങനെ പട്ടികജാതി വിഭാഗത്തിന് ചരിത്രത്തിൽ ഏറ്റവുമധികം ഭരണപങ്കാളിത്തം നൽകിയത് നരേന്ദ്രമോദി സർക്കാരായിരുന്നു എന്ന് ബിജെപി സംസ്ഥാന പ്രഭാരിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേകർ എം പി അഭിപ്രായപ്പെട്ടു. ഭാരതിയ ജനതാ പട്ടികജാതി മോർച്ച സംസ്ഥാന സമിതിയോഗം ബിജെപി ജില്ലാ ഓഫീസിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിൽ എത്തിയ ഉടനെ ഭരണഘടനാശില്പിയും പട്ടിക വിഭാഗത്തിന്റെ മിശിഹായുമായ ഡോക്ടർ ഭിംറാവു അംബേദ്കർക്ക് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മദ്യപ്രദേശിലെ മഹൌ, പഠിച്ച ലണ്ടൻ. ബുദ്ധമതം സ്വീകരിച്ച ദിക്ഷഭൂമി. നാഗ്പൂർ, ഔദ്യോഗിക കൃത്യനിർവഹനം നിർവഹിച്ച ന്യൂഡൽഹി. അന്ത്യവിശ്രമം കൊള്ളുന്ന മുംബൈ എന്നിവിടങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിൽ സ്മാരകങ്ങൾ നിർമ്മിച്ചു.
പട്ടികജാതി വിദ്യാർത്ഥികൾക്ക് വിദേശസർവകാലാകളിൽ ഉന്നതപഠനം നടത്തുന്നതിന് അംബേകറുടെ പേരിൽ സ്കോളർഷിപ്പ് ഏർപ്പെടുത്തുകയും 700 പേർക്ക് അതനുസരിച്ചു വിദേശങ്ങളിൽ പഠനം തുടരാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
പട്ടികജാതിമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ. എസ്. രാധാകൃഷ്ണൻ, സംസ്ഥാന ജന. സെക്രട്ടറിമാരായ അഡ്വക്കേറ്റ് ജോർജ് കുര്യൻ, അഡ്വക്കേറ്റ് പി. സുധീർ. സംസ്ഥാന സെക്രട്ടറിമാരായ അഡ്വക്കേറ്റ് എസ്. സുരേഷ്. ഡോ. രേണു സുരേഷ്, അഡ്വക്കേറ്റ് പന്തളം പ്രതാപൻ, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ. എസ്. ഷൈജു. പട്ടികജാതി മോർച്ച സംസ്ഥാന ജന. സെക്രട്ടറി അഡ്വക്കേറ്റ് സ്വപ്നജിത്പി. കെ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
Post Your Comments