ഉപഭോക്തൃ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിൽ മുൻപന്തിയിലുള്ള സ്വകാര്യ ടെലികോം സേവന ദാതാക്കളാണ് റിലയൻസ് ജിയോ. ഇത്തവണ നിരവധി ആനുകൂല്യങ്ങൾ ഉള്ള ജിയോ 61 പ്രീപെയ്ഡ് പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 5ജി സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നവർക്ക് ഉപകാരപ്രദമാകുന്ന പ്ലാനാണ് ജിയോ 61. ഇവയെക്കുറിച്ച് കൂടുതൽ അറിയാം.
ജിയോ 61 പ്ലാനില്‍ 6 ജിബി ഡാറ്റ വരെയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ റീചാർജിന് ശേഷം വളരെ വേഗതയിൽ 5ജി ഇന്റർനെറ്റ് ലഭിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, ഈ പ്ലാൻ ഉപയോഗിക്കുന്നതിലൂടെ വലിയ നേട്ടമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക.
ജിയോ 61 പ്ലാനിനു പുറമേ, ജിയോ 155 പ്ലാനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മാസം മുഴുവൻ 2 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ വാഗ്ദാനം ചെയ്യുന്നത്. ജിയോ 61 പ്ലാനുമായി താരതമ്യം ചെയ്യുമ്പോൾ, ജിയോ 155- ൽ അൺലിമിറ്റഡ് കോളിംഗ് സൗകര്യവും, എസ്എംഎസ് സൗകര്യവും ലഭ്യമാണ്. മൈ ജിയോ ആപ്പ് സന്ദർശിച്ച ശേഷം ഉപഭോക്താക്കൾക്ക് റീചാർജ് ചെയ്യാവുന്നതാണ്.
Post Your Comments