KottayamNattuvarthaLatest NewsKeralaNews

കോണ്‍ഗ്രസ് അപചയത്തിന്റെ വഴിയിൽ, കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ശശി തരൂര്‍ കേരളത്തിലേക്ക് വരണം: ഓര്‍ത്തഡോക്സ് സഭ

കോട്ടയം: കേരളത്തിലെ കോണ്‍ഗ്രസ് അപചയത്തിന്റെ വഴിയിലാണെന്നും കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ശശി തരൂര്‍ കേരളത്തിലേക്ക് വരണമെന്നാണ് ആഗ്രഹമെന്നും വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവാ. കോൺഗ്രസ് തുടര്‍ച്ചയായി രണ്ടുതവണ പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്നത് ഇതിന് തെളിവാണെന്നും കാതോലിക്കാ ബാവാ പറഞ്ഞു.

സഭാ ആസ്ഥാനത്ത് എത്തിയ ശശി തരൂരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ പ്രവർത്തിക്കണമെന്ന് എല്ലാവരും ആവശ്യപ്പെടുമ്പോൾ താൽപര്യമില്ല എന്നു പറയാൻ സാധിക്കില്ലെന്ന് ശശി തരൂർ വ്യക്തമാക്കി.

ആയിരക്കണക്കിന് പുരുഷന്മാരുടെ ആരാധനാപാത്രം: ലോകത്തെ ഏറ്റവും സെക്‌സി ആയ സ്ത്രീ കാമുകനെ തേടുന്നു

‘ജനങ്ങൾക്ക് രാഷ്ട്രീയം മാത്രമല്ല, മറ്റു കാര്യങ്ങളുമുണ്ട്. അതും പരിഗണിച്ചേ പ്രവർത്തിക്കാൻ സാധിക്കൂ. സമുദായ നേതാക്കളെ മാത്രമല്ല കാണുന്നത്. സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ളവരെ കാണുന്നുണ്ട്. 2021ലെ തിരഞ്ഞെടുപ്പിൽ പ്രകടനപത്രിക തയാറാക്കാനുള്ള ചുമതല ഏറ്റെടുത്തപ്പോൾ മുതൽ തുടങ്ങിയ പ്രവർത്തനമാണ് ഇപ്പോഴും തുടരുന്നത്,’ ശശി തരൂർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button