ഇന്ത്യയിൽ റീട്ടെയിൽ ഷോറൂമുകൾ ആരംഭിക്കാനൊരുങ്ങി ആഗോള ടെക് ഭീമനായ ആപ്പിൾ. രാജ്യത്ത് ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനെ തുടർന്നാണ് കമ്പനി രാജ്യത്തെ ഫിസിക്കൽ സ്റ്റോറുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തിൽ മെട്രോ നഗരങ്ങളിലാണ് ഷോറൂമുകൾ തുറക്കുക. റീട്ടെയിൽ ഷോറൂമുകൾ പ്രവർത്തനമാരംഭിക്കുന്നതോടെ, ഒട്ടനവധി തൊഴിൽ അവസരങ്ങളാണ് സൃഷ്ടിക്കുന്നത്.
പ്രധാനമായും മുംബൈ, ന്യൂഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് ജോലി ഒഴിവുകൾ ഉണ്ടാകാൻ സാധ്യത. ഈ നഗരങ്ങളിലേക്ക് കമ്പനി ഉദ്യോഗാർത്ഥികളെ തേടുന്നുണ്ട്. റീട്ടെയിൽ, സപ്ലെ ചെയിൻ, സർവീസസ്, ടെക്നിക്കൽ സ്പെഷലിസ്റ്റ് തുടങ്ങിയ മേഖലകളിലാണ് നിയമനങ്ങൾ നടത്തുക. അതേസമയം, ഷോറൂമുകൾ പ്രവർത്തിച്ച് തുടങ്ങുന്ന തീയ്യതിയെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
ലോകത്തിൽ അതിവേഗം വളരുന്ന സ്മാർട്ട്ഫോൺ മാർക്കറ്റുകളിലൊന്നാണ് ഇന്ത്യ. വിപണിയിലെ ഈ നേട്ടത്തെ തുടർന്നാണ് ആപ്പിളും ഇന്ത്യയിൽ ചുവടുറപ്പിക്കുന്നത്. 2020 മുതലാണ് ഓൺലൈൻ മുഖാന്തരം കമ്പനി നേരിട്ടുള്ള വിൽപ്പന ആരംഭിച്ചത്.
Post Your Comments