പത്തനംതിട്ട: പത്തനംതിട്ടയില്‍ 45-കാരൻ സ്വന്തം വീടിന് തീയിട്ടു. പത്തനംതിട്ട അങ്ങാടിക്കലിൽ ആണ് സംഭവം. ചാരുമുരിപ്പിൽ സുനിൽ ആനി വീടിന് തീയിട്ടത്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നു. മാനസികനില തെറ്റിയ നിലയിലാണ് സുനിലിനെ സമീപത്ത് നിന്ന് കണ്ടെത്തിയത്. പിന്നീട് അഗ്നിരക്ഷാ അംഗങ്ങൾ ഇയാളെ ബലമായി കീഴ്പ്പെടുത്തി പോലീസിന് കൈമാറുകയായിരുന്നു. ഇലക്ട്രിക് ഉപകരണങ്ങൾ, ജനൽ, കതക്, തുണി എന്നിവ കത്തി നശിച്ചിട്ടുണ്ട്.
സുനിലും അമ്മയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. വീടിന് തീയിട്ട സമയത്ത് അമ്മ വീട്ടിലുണ്ടായിരുന്നില്ല. അലമാരയിലുണ്ടായിരുന്ന തുണി വാരിയിട്ട് അതിന് മുകളിൽ വിറക് അടുക്കിയാണ് ഇയാൾ വീടിന് തീയിട്ടത്.
തുടർന്ന് സമീപവാസികൾ വാർഡ് അംഗത്തെ തീപിടിച്ച വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ അടൂരിൽ നിന്ന അഗ്നിരക്ഷാ സേന വിഭാഗമെത്തിയാണ് തീയണച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments