
ന്യൂഡല്‍ഹി: ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്നാണ് യുവതിയെ കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ഡല്‍ഹിയിലെ ഭവാനയിലാണ് സംഭവം.
സംഭവത്തില്‍ പോലീസിന് നോട്ടീസ് അയച്ചതായി ഡല്‍ഹി വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ സ്വാതി മാലിവാള്‍ അറിയിച്ചു. അക്രമത്തിന് ഇരയായ യുവതിക്ക് വേണ്ട സഹായങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും സ്വാതി മാലിവാള്‍ പറഞ്ഞു.
കഴിഞ്ഞ ഏതാനും നാളുകളായി രാജ്യതലസ്ഥാനത്ത് വന്‍ തോതിലാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും കൂടുതലാണ്. ശ്രദ്ധാ വാല്‍ക്കര്‍ എന്ന യുവതിയെ പങ്കാളി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളായി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവം ഏതാനും നാളുകള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. 2022 വര്‍ഷത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 16.9 ശതമാനം ഡല്‍ഹിയില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്ക്.
Post Your Comments