മുംബൈ: ബിഗ് ബോസ് ഒടിടി ഫെയിം ഉർഫി ജാവേദ് വസ്ത്ര ധാരണത്തിന്‍റെ പേരില്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ആരാധകരെയും സോഷ്യൽ മീഡിയയെയും അമ്പരപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ഉർഫി ധരിക്കാറ്. പലപ്പോഴും ഇത് വിവാദമായിട്ടുമുണ്ട്. എന്നാല്‍, താന്‍ എന്തുകൊണ്ടാണ് വസ്ത്രം കുറച്ച് ധരിക്കുന്നത് എന്ന് വിശദീകരിക്കുകയാണ് താരം ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ.
ഇതില്‍ ആദ്യം താരം തന്‍റെ കാലുകള്‍ കാണിക്കുന്നു. ഉര്‍ഫിയുടെ കാലുകളില്‍ തടിച്ച് പൊങ്ങിയ നിലയില്‍ കുമിളകള്‍ പോലെ കാണപ്പെട്ടു. താന്‍ ശരീരം മുഴുവന്‍ മൂടുന്ന തരത്തില്‍ തണുപ്പുകാല കമ്പിളി വസ്ത്രങ്ങള്‍ ധരിച്ചതിനാലാണ് ഇത് വന്നത് എന്ന് വീഡിയോയില്‍ ഉര്‍ഫി പറയുന്നു. തണുപ്പുകാലത്ത് ആർക്കെങ്കിലും ഈ അലർജി ഉണ്ടാകുമോ? എന്ന് ഉര്‍ഫി ചോദിക്കുന്നു.
‘എനിക്ക് വസ്ത്രങ്ങളോട് അക്ഷരാർത്ഥത്തിൽ അലർജിയാണ്’ എന്നാണ് ഈ വീഡിയോയ്ക്ക് അടിക്കുറിപ്പ്. ‘ഞാൻ വസ്ത്രം കുറച്ച് ധരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസിലാകും, എനിക്ക് ഒരു ഗുരുതരമായ അവസ്ഥയുണ്ട്. ശരീരം മൂടുന്ന വസ്ത്രം ധരിച്ചാല്‍ എന്റെ ശരീരം പ്രതികരിക്കാൻ തുടങ്ങും. തെളിവ് ഇവിടെ തന്നെ ഞാന്‍ കാണിച്ചു. അത് കൊണ്ടാണ് ഞാന്‍ നഗ്നനയാകാൻ ഇഷ്ടപ്പെടുന്നത്’ – ഉർഫി ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വെളിപ്പെടുത്തി.
View this post on Instagram
Post Your Comments