CinemaLatest NewsNewsIndiaBollywoodEntertainmentMovie Gossips

എനിക്ക് വസ്ത്രം ധരിക്കുന്നത് അലർജിയാണ്: തുറന്നു പറഞ്ഞ് ഉര്‍ഫി ജാവേദ്

മുംബൈ: സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് ഉർഫി ജാവേദ്. ഉർഫി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ വളരെ വേഗത്തിലാണ് ശ്രദ്ധനേടുന്നത്. ഇപ്പോൾ തന്റെ വ്യത്യസ്തമായ വസ്ത്രധാരണത്തിന് പിന്നിൽ ഒരു കാരണമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉർഫി.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയിലാണ്, വസ്ത്രം ധരിക്കുമ്പോൾ തനിക്കുണ്ടാകുന്ന അലര്‍ജി പ്രശ്‌നങ്ങള്‍ ഉർഫി വ്യക്തമാക്കിയിട്ടുള്ളത്. ശൈത്യകാലങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ മറ്റ് ആര്‍ക്കെങ്കിലും വരാറുണ്ടോ എന്ന ചോദ്യത്തോടെ ഉര്‍ഫി ഒരു ചിത്രം പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ‘എനിക്ക് വസ്ത്രങ്ങളോട് അക്ഷരാർത്ഥത്തിൽ അലർജിയാണ്’ എന്ന തലക്കെട്ടിൽ, തന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞുകൊണ്ട് നടി വീഡിയോ പങ്കുവച്ചത്.

ഭൂമി ഇടിഞ്ഞ് താഴുന്നു, വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു

‘ഞാൻ വസ്ത്രം കുറച്ച് ധരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസിലാകും, എനിക്ക് ഒരു ഗുരുതരമായ അവസ്ഥയുണ്ട്. ശരീരം മൂടുന്ന വസ്ത്രം ധരിച്ചാല്‍ എന്റെ ശരീരം പ്രതികരിക്കാൻ തുടങ്ങും. തെളിവ് ഇവിടെ തന്നെ ഞാന്‍ കാണിച്ചു. ചില കമ്പിളിക്കുപ്പായങ്ങള്‍ ധരിക്കുമ്പോള്‍ ശരീരത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കാരണമാണ് പലപ്പോഴും വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത്,’ ഉര്‍ഫി ജാവേദ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button