ഇനിമുതല്‍ കലോത്സവത്തിന് പാചകം ചെയ്യാനില്ലെന്ന പഴയിടം മോഹനന്‍ നമ്പൂതിരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന്‍ സന്ദീപ് വാചസ്പതി. സത്യത്തിൽ ഇത് തന്നെയാണ് കശ്മീരി പണ്ഡിറ്റുകൾക്ക് 30 വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചതെന്നും ഭീകരന്മാരുടെ അച്ചാരം പറ്റുന്ന നേതാക്കന്മാരെ ഭരണം ഏൽപ്പിച്ചതിൻ്റെ ദുഷ്ഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നതെന്നും സന്ദീപ് പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയായിരുന്നു സന്ദീപ് വാചസ്പതിയുടെ പ്രതികരണം.
read also: കിഡ്‌നി സ്റ്റോണ്‍, അറിയാം അഞ്ച് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
കുറിപ്പ് പൂർണ്ണ രൂപം
സത്യത്തിൽ ഇത് തന്നെയാണ് കശ്മീരി പണ്ഡിറ്റുകൾക്ക് 30 വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചതും. മത ഭീകരവാദികളും അവർ നൽകുന്ന നക്കാപ്പിച്ചയ്ക്ക് വേണ്ടി ബുദ്ധി വാടകയ്ക്ക് കൊടുത്തിട്ടുള്ള അടിമകളായ അല്പ ബുദ്ധികളും ചേർന്നാണ് കേരളവും നിയന്ത്രിക്കുന്നത്. അല്ലായെന്ന് ആരെങ്കിലും വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അവർ മേൽപ്പറഞ്ഞ അടിമകൾ ആയിരിക്കും. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തവും ഉണ്ട്. നട്ടെല്ലുള്ള ഭരണാധികാരി ഭരിക്കുന്ന ഒരു നാട്ടിലും ഇത്തരമൊരു മനുഷ്യാവകാശ ലംഘനം നടക്കുമായിരുന്നില്ല. സമൂഹത്തിൽ വിഷം കലർത്തുന്ന നെറികെട്ടവന്മാരെ തുറുങ്കിൽ അടച്ചേനെ. ഭീകരന്മാരുടെ അച്ചാരം പറ്റുന്ന നേതാക്കന്മാരെ ഭരണം ഏൽപ്പിച്ചതിൻ്റെ ദുഷ്ഫലമാണ് കേരളം ഇപ്പൊൾ അനുഭവിക്കുന്നത്.
വർണ്ണ വെറിയുടെ, തൊട്ടു കൂടായ്മയുടെ പേരിൽ തൊഴിൽ എടുത്ത് ജീവിക്കാനുള്ള മൗലിക അവകാശം നിഷേധിക്കപ്പെട്ട ഈ സാധു മനുഷ്യനെ പിന്തുണയ്ക്കാൻ ഒരു പുരോഗമന വാദിയും ഇതുവരെ വാ തുറക്കാൻ പോലും തയ്യാറായിട്ടില്ല. ഭയപ്പെടുത്തുന്ന ഈ യാഥാർത്ഥ്യം നാല് വോട്ടിന് വേണ്ടി ഇനിയും കണ്ടില്ലെന്ന് നടിക്കാനാണ് നിങ്ങൾ തയ്യാറാകുന്നത് എങ്കിൽ കശ്മീരിൽ ഉയർന്ന മുദ്രാവാക്യം കേരളത്തിൽ ഉയരാൻ അധിക കാലം വേണ്ടായെന്ന് ഉറപ്പിക്കുക. കശ്മീരി പണ്ഡിറ്റുകളെയും വാക്ക് കൊണ്ട് പോലും പിന്തുണയ്ക്കാൻ ഒരു മതേതര വാദിയും ഉണ്ടായിരുന്നില്ല എന്ന് ഓർക്കണം. കേരളവും അതേ പാതയിലാണ്. മത സ്വാതന്ത്യമാണ് സംരക്ഷിക്കപ്പെടേണ്ടത് മത വെറിയല്ല. മതവെറിയും മതേതരത്വവും രണ്ടാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക.
Post Your Comments