News

മഴയിൽ നനഞ്ഞു കുതിർന്ന് യുഎഇ: റോഡുകളിൽ വെള്ളം കയറി

ദുബായ്: യുഎഇയിൽ മഴ തുടരുന്നു. ഷാർജ ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളിൽ വാദികൾ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. വാദികൾക്ക് സമീപത്ത് പോകുകയോ വാഹനം ഇറക്കുകയോ ചെയ്യരുതെന്ന് അധികൃതർ നിർദ്ദേശം നൽകി.

Read Also: ‘മുഹമ്മദ് റിയാസ് ലക്ഷ്യമിടുന്നത് വർഗീയ ധ്രുവീകരണം, മുഖ്യമന്ത്രിയാകാൻ സ്വപ്നം കാണുന്നവർ വർ​ഗീയത അവസരമാക്കുകയാണ്’

റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നതിനാൽ വാഹനം ഓടിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്. അതേസമയം, മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ദുബായ് ഗ്ലോബൽ വില്ലേജ് കഴിഞ്ഞ ദിവസം താത്ക്കാലികമായി അടച്ചിരുന്നു.

കനത്ത മഴയുടെ സാഹചര്യത്തിൽ ഷാർജ നഗരത്തിലെ എല്ലാ പാർക്കുകളും കഴിഞ്ഞ ദിവസം അടച്ചിട്ടിരുന്നു. കാലാവസ്ഥ തെളിഞ്ഞതിന് ശേഷം പാർക്കുകൾ വീണ്ടും പൊതുജനങ്ങൾക്കായി തുറക്കുമെന്നും മുൻസിപ്പാലിറ്റി വ്യക്തമാക്കിയിരുന്നു.

Read Also: ശശി തരൂരിന്റെ പെരുന്ന സന്ദര്‍ശനത്തെ ചൊല്ലി എന്‍എസ്എസില്‍ തര്‍ക്കം, രജിസ്ട്രാര്‍ പിഎന്‍ സുരേഷ് രാജിവെച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button