KeralaLatest NewsNews

കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സിൽ യുവതി കൊല്ലപ്പെട്ട സംഭവം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സിൽ യുവതി കൊല്ലപ്പെട്ട കേസിൽ പ്രതി ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. മൃതദേഹത്തിൽ മുറിവുണ്ടാക്കിയ കത്തി പ്രതി പുനലൂർ സ്വദേശിയായ സുഹൃത്ത് വിഷ്ണുവിന് കൈമാറിയിരുന്നു.

കഴിഞ്ഞ ദിവസമാണ് യുവതിയെ ആളൊഴിഞ്ഞ ക്വാർട്ടേഴ്സിലേക്ക് എത്തിച്ച് കൊലചെയ്തത്.

പൊലീസ് നടത്തിയ പരിശോധനയില്‍ പ്രതി പറഞ്ഞ മൊഴി കളവാണെന്ന് തിരിച്ചറിയുകയും യുവതിയുടേത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

യുവതിയെ കൊന്നതിന് ശേഷം ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കാൻ പ്രതി ശ്രമിച്ചിരുന്നു. മുറിവുകളുണ്ടാക്കിയതിനു ശേഷം കത്തി വിഷ്ണുവിന് കൈമാറി എന്നതായിരുന്നു നാസുവിന്റെ മൊഴി. ഇതിനെ തുടര്‍ന്നാണ് പുനലൂർ സ്വദേശി വിഷ്ണുവിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button