Latest NewsNewsIndia

പ്രോജക്ട് ചീറ്റ: ഇന്ത്യന്‍ മണ്ണിലേയ്ക്ക് വീണ്ടും 12 ചീറ്റകള്‍

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് വീണ്ടും ചീറ്റകളെത്തുന്നു. ജനുവരി 20ന് ദക്ഷിണാഫ്രിക്കയില്‍ നിന്നും 12 ചീറ്റകളാണ് ഇന്ത്യയുടെ മണ്ണിലേക്കെത്തുന്നത്. ചീറ്റ ട്രാന്‍സ് ലൊക്കേഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് 12 ചീറ്റകള്‍ രാജ്യത്തെത്തുന്നത്. അന്യം നിന്നു പോയ ചീറ്റയുടെ വംശത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് ആക്ഷന്‍ പ്ലാന്‍ ഫോര്‍ റീഇന്‍ട്രൊഡക്ഷന്‍ ഓഫ് ചീറ്റ ഇന്‍ ഇന്ത്യ. ഈ പദ്ധതി നടപ്പിലാക്കിയത് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 14-ഓളം ചീറ്റകളെ ഇന്ത്യയിലെത്തിക്കാനാണ് പദ്ധതിയിടുന്നത്. വംശനാശം സംഭവിച്ച ചീറ്റകളുടെ വംശത്തെ അഞ്ച് വര്‍ഷത്തിനുള്ളില്‍ തിരികെയെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Read Also: കേരളാ താലിബാനിസത്തിന്‍റെ ഇരയാണ് മോഹനൻ നമ്പൂതിരി, ഉണ്ട ചോറിന് നന്ദിയുണ്ടെങ്കിൽ സർക്കാർ ഇതിൽ ഇടപെടണം: കുമ്മനം രാജശേഖരൻ

ചീറ്റകളെ കൊണ്ടു വരുന്നതില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അവസാന ചുവടുവെയ്പ്പായി ധാരണാ പത്രം ഒരാഴ്ചയ്ക്കുളളില്‍ തയ്യാറാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. യൂണിയന്‍ ഫോറസ്റ്റ് ഡയറക്ടര്‍ ജനറല്‍ ചന്ദ്ര പ്രകാശ് ഗോയല്‍, നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി അംഗം സെക്രട്ടറി എസ് പി യാദവ്, വനം വകുപ്പ് മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാകും ചീറ്റകളെ ഇന്ത്യയില്‍ എത്തിക്കുക.

കഴിഞ്ഞ സെപ്റ്റംബറില്‍ പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ നമീബിയയില്‍ നിന്നും എട്ട് ചീറ്റകളെ എത്തിച്ചിരുന്നു. അഞ്ച് പെണ്‍പുലികളും മൂന്ന് ആണ്‍ പുലികളുമാണ് മദ്ധ്യപ്രദേശില്‍ ആദ്യമെത്തിയത്. ഇവ ഇന്ത്യയില്‍ സുരക്ഷിതരായും ആരോഗ്യവാന്‍മാരായും കഴിഞ്ഞുവരികയാണ്. ഇതോടെയാണ് കൂടുതല്‍ ചീറ്റകളെ എത്തിക്കാന്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button