രാജ്യത്തെ പ്രധാന പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ പെട്രോൾ വിൽക്കുന്നത് ലാഭത്തോടെയെന്ന് റിപ്പോർട്ട്. ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പൊതുമേഖല എണ്ണ വിതരണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയവ പെട്രോൾ വിൽക്കുന്നത് ലിറ്ററിന് പത്ത് രൂപ ലാഭത്തോടെയാണ്. അതേസമയം, ഡീസൽ വിൽപ്പന ലിറ്ററിന് 6.5 രൂപ നഷ്ടത്തോടെയാണ്. 2022 മെയ് മുതൽ എണ്ണ വിതരണ കമ്പനികൾ പെട്രോൾ, ഡീസൽ വില പരിഷ്കരിച്ചിട്ടില്ല. പണപ്പെരുപ്പം പിടിച്ചുനിർത്തുന്ന നടപടിയുടെ ഭാഗമായാണ് ഇന്ധനവില മാറ്റമില്ലാതെ നിലനിർത്തിയത്.
2022 ജൂണിലെ കണക്കുകൾ പ്രകാരം, പെട്രോൾ വിൽപ്പനയിൽ ലിറ്ററിന് 17.4 രൂപ നഷ്ടമാണ് എണ്ണ വിതരണ കമ്പനികൾ നേരിട്ടത്. നിലവിൽ, 10 രൂപയുടെ ലാഭമായി മെച്ചപ്പെട്ടിട്ടുണ്ട്. അക്കാലയളവിൽ ഡീസൽ ലിറ്ററിന് 27.7 രൂപയായിരുന്നു നഷ്ടം. എന്നാൽ, ഇത്തവണ നഷ്ടം 6.5 രൂപയായി കുറഞ്ഞിട്ടുണ്ട്.
Also Read: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട: 59 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍
Post Your Comments