ഡൽഹി: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന മാധ്യമങ്ങളുടെ ചോദ്യം ഭാരത് ജോഡോ യാത്ര വഴിതെറ്റിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താൻ ബിജെപിയും മാധ്യമങ്ങളും കാണുന്ന രാഹുലല്ലെന്നും താൻ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലാക്കണമെങ്കില്‍ ഹിന്ദു ധര്‍മ്മം പഠിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യയിലെ തൊഴിലില്ലായ്മക്ക് കാരണം രാജ്യത്തെ കുറച്ച് സമ്പന്നരാണെന്നും രണ്ടോ മൂന്നോ സമ്പന്നരുടെ കൈയ്യില്‍ പണം കുമിഞ്ഞ് കൂടുന്നതാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ ഉണ്ടാക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ടോയ്‌ലറ്റുകളെയും ഇനി അലക്സ നിയന്ത്രിക്കും, ടെക് ലോകത്തെ ഈ സ്മാർട്ട് ടോയ്‌ലറ്റുകളെ കുറിച്ച് അറിയൂ
ഇന്ന് നമ്മുടെ മുന്നില്‍ രണ്ട് ഇന്ത്യയാണ് ഉള്ളത്. ആദ്യത്തെ ഇന്ത്യയില്‍ കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍, തൊഴിലില്ലാത്തവര്‍, എന്നിവരാണ് ഉള്ളത്. ഇതാണ് കോടിക്കണക്കിന് പേരുടെ ഇന്ത്യ. മറ്റേ ഇന്ത്യ രാജ്യത്ത് മുന്നൂറോളം വരുന്ന ധനികര്‍ക്കുള്ളതാണെന്നും രാഹുല്‍ പറഞ്ഞു.
Post Your Comments