പ്രമുഖ വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ടോക്ക് ഉപയോഗിക്കുന്നതിന് യുഎസിൽ വിലക്ക്. റിപ്പോർട്ടുകൾ പ്രകാരം, യുഎസ് സർക്കാർ ഉപകരണങ്ങളിൽ ടിക്ടോക്ക് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് നിയമം കഴിഞ്ഞ ദിവസമാണ് യുഎസ് പ്രസിഡന്റ് ബൈഡൺ ഒപ്പുവെച്ചത്. കൂടാതെ, യുഎസ് ജനപ്രതിനിധി സഭയിലും സെനറ്റിലും ടിക്ടോക്ക് ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്.
സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഇന്ത്യയിൽ ടിക്ടോക്കിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത്തവണ യുഎസും ടിക്ടോക്ക് ബഹിഷ്കരിച്ചതോടെ ആപ്പിന്റെ നിലനിൽപ്പ് തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. യുഎസിൽ മാത്രം ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ടിക്ടോക്കിന് ഉള്ളത്. ഇതിലൂടെ രാജ്യത്തെ പൗരന്മാരുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന സംശയ തുടർന്നാണ് യുഎസ് ഗവൺമെന്റ് ആപ്പ് നിരോധിച്ചത്. ചൈനീസ് ടെക് ഭീമനായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ആപ്പാണ് ടിക്ടോക്ക്.
Post Your Comments