
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ പതിനാറോളം പേരെ തെരുവുനായയെ നാട്ടുകാർ പിടികൂടി അധികൃതരെ ഏൽപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. മേലങ്ങാടി ഹൈസ്‌കൂൾ ഭാഗം തയ്യിൽ, മൈലാടി ഭാഗങ്ങളിൽ ആയിട്ടാണ് തെരുവുനായ പതിനാറോളം പേരെ കടിച്ചത്.
ഹൈസ്‌കൂൾ ഭാഗത്ത് ആടമ്പുലാൻ മുജീബിന്റെ മൂന്ന് വയസ്സായ കുട്ടിയെ നായ കടിച്ചു. കുട്ടിക്ക് മുഖത്ത് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇവിടെ തന്നെ കോർട്ടേഴ്‌സിൽ താമസിക്കുന്ന മൂന്ന് അന്യ സംസ്ഥാന തൊഴിലാളികൾക്കും കടിയേറ്റു. തയ്യിൽ ഭാഗത്ത് വീട്ടുപറമ്പിൽ നിൽക്കുകയായിരുന്നു സ്ത്രീയ്ക്ക് കടിയേറ്റു. ഇവരുടെ വസ്ത്രത്തിൽ കടിയേറ്റതിനാൽ ശരീരത്തിലേക്ക് കടിയേറ്റിട്ടില്ല.
Read Also : ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ കേസെടുക്കുമ്പോൾ ശക്തമായ വകുപ്പുകൾ ചുമത്തണം: മന്ത്രി വീണാ ജോർജ്
അതേസമയം, മുഖത്ത് കടിയേറ്റ കുഞ്ഞിനെ മഞ്ചേരി മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി. ആഴത്തിലുള്ള മുറിവായതിനാൽ മരുന്ന് വെച്ച് കെട്ടാൻ പറ്റില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കടിയേറ്റ മുഴുവൻ പേരും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
മാത്രമല്ല, തയ്യിൽ മൈലാടി ഭാഗത്ത് വേറെയും തെരുവുനായ്ക്കൾ നാട്ടുകാരെ കടിച്ചിട്ടുണ്ട്. പിടികൂടിയ നായയെ 14 ദിവസം നിരീക്ഷണത്തിൽ വെക്കാൻ നഗരസഭ അധികൃതരും ആരോഗ്യവകുപ്പും നാട്ടുകാരോട് നിർദ്ദേശിച്ചെങ്കിലും തങ്ങൾക്കാവില്ലെന്ന് ഇവർ പറഞ്ഞു. തുടർന്ന്, നഗരസഭാ അധികൃതർ പ്രത്യേക കൂടുകൊണ്ടുവന്ന് നായയെ നിരീക്ഷണത്തിൽ വെക്കാൻ കൊണ്ടുപോവുകയാണ് ചെയ്തത്.
Post Your Comments