പോത്തിറച്ചി കയറ്റുമതി: നടപ്പു സാമ്പത്തിക വർഷം പുതിയ നീക്കവുമായി ഇന്ത്യ

ഇന്തോനേഷ്യയുടെ വടക്ക്- പടിഞ്ഞാറൻ തീരത്തുള്ള മേദാൻ തുറമുഖം വഴിയും ഇറക്കുമതി അനുവദിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്

നടപ്പു സാമ്പത്തിക വർഷം പോത്തിറച്ചി കയറ്റുമതിയിൽ വൻ വളർച്ച ലക്ഷ്യമിട്ട് ഇന്ത്യ. ലോകത്തിലെ രണ്ടാമത്തെ വലിയ പോത്തിറച്ചി കയറ്റുമതിക്കാരായ ഇന്ത്യ നടപ്പു സാമ്പത്തിക വർഷം വളർച്ച കൈവരിക്കുന്നതിനായി പുതിയ നടപടികൾക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി പ്രമുഖ ഇറക്കുമതി രാജ്യമായ ഇന്തോനേഷ്യയോട് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ, ഇന്ത്യയിൽ നിന്നുള്ള പോത്തിറച്ചി ഇറക്കുമതിക്ക് ഇന്തോനേഷ്യ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി പ്രതിവർഷം ഒരു ടണ്ണായാണ് നിയന്ത്രിച്ചിട്ടുള്ളത്.

ഇന്തോനേഷ്യയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ജക്കാർത്ത തുറമുഖം വഴിയാണ് ഇന്ത്യയിൽ നിന്നുള്ള പോത്തിറച്ചി ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയാൽ, കൂടുതൽ അളവിൽ പോത്തിറച്ചി ഇന്തോനേഷ്യയിലേക്ക് കയറ്റുമതി ചെയ്യാൻ സാധിക്കും. ഇറക്കുമതിയിലെ ഇളവുകൾക്ക് പുറമേ, ഇന്തോനേഷ്യയുടെ വടക്ക്- പടിഞ്ഞാറൻ തീരത്തുള്ള മേദാൻ തുറമുഖം വഴിയും ഇറക്കുമതി അനുവദിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: സഭാ വിശ്വാസം ഉപേക്ഷിച്ച കുടുംബത്തെ ധ്യാനകേന്ദ്രത്തിൽ ആക്രമിച്ച പതിനൊന്ന് സ്ത്രീകളെ റിമാൻഡ് ചെയ്തു.

കേരളം, പഞ്ചാബ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന 29 ഇറച്ചി സംസ്കരണശാലകളിൽ നിന്നുളള കയറ്റുമതി മാത്രമാണ് ഇന്തോനേഷ്യ അംഗീകരിച്ചിട്ടുള്ളത്. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ 210 ഡോളറിന്റെ കയറ്റുമതി നടന്നിട്ടുണ്ട്.

Share
Leave a Comment