
ദുബായ്: ഒരു വർഷം മുൻപ് നഷ്ടമായ ആഢംബര വാച്ച് സഞ്ചാരിയെ തിരികെ ഏൽപ്പിച്ച് ദുബായ് പോലീസ്. കിർഗിസ്ഥാൻ സ്വദേശിയായ യുവതിയ്ക്കാണ് ദുബായ് പോലീസ് വാച്ച് തിരികെ നൽകിയത്. 10,000 ദിർഹത്തിന്റെ വാച്ചാണ് ഒരു വർഷം മുൻപ് യുവതിയിൽ നിന്നും നഷ്ടമായത്. ദുബായ് പൊലീസിന്റെ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഡിപ്പാർട്ട്‌മെന്റാണ് ഈ വാച്ച് യുവതിയെ തിരികെ ഏൽപ്പിച്ചത്.
Read Also: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തി വലിച്ചിഴച്ചു: സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഒരു വർഷം മുൻപ് ദുബായ് സന്ദർശിക്കാൻ യുവതി എത്തിയിരുന്നു. തിരികെ വിമാനത്താവളത്തിലേക്ക് പോകുന്ന തിരക്കിനിടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ യുവതി വാച്ച് മറന്നു വച്ചു. പിന്നീട് യുവതി നാട്ടിലേക്ക് തിരികെ പോയി. അവിടെ എത്തിയ ഇവർ വാഹനാപകടത്തിൽപ്പെട്ടു. ഈ അപകടത്തിനു ശേഷമാണ് വാച്ച് നഷ്ടപ്പെട്ടുവെന്ന കാര്യം ശ്രദ്ധിച്ചത്. അപകടത്തിനിടെ എവിടെയെങ്കിലും പോയിക്കാണുമെന്നാണ് യുവതി വിചാരിച്ചത്. എന്നാൽ, കിർഗിസ്ഥാൻ സ്വദേശിനി വിലകൂടിയ ഒരു വാച്ച് മുറിയിൽ വച്ചു മറന്നുവെന്ന കാര്യം ഹോട്ടൽ അധികൃതർ ദുബായ് പോലീസിനെ അറിയിച്ചു.
ഒരു വർഷത്തിനു ശേഷം കിർഗിസ്ഥാൻ യുവതി വീണ്ടും ദുബായിൽ എത്തിയപ്പോൾ നഷ്ടപ്പെട്ട വാച്ച് ദുബായ് പോലീസ് ഇവരെ തിരികെ ഏൽപ്പിക്കുകയായിരുന്നു.
Post Your Comments