Latest NewsNewsBusiness

വായ്പകൾക്ക് ഇനി ചിലവേറും, നിരക്കുകൾ വർദ്ധിപ്പിച്ച് കാനറ ബാങ്ക്

ഒരു രാത്രി മുതൽ 1 മാസം വരെ കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ 7.50 ശതമാനമായിരിക്കും

രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് വായ്പ നിരക്കുകൾ ഉയർത്തി. റിപ്പോർട്ടുകൾ പ്രകാരം, 15 ബിപിഎസ് മുതൽ 25 ബിപിഎസ് വരെയാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. ഇതോടെ, വിവിധ വായ്പകളുടെ പലിശ നിരക്ക്, ഇഎംഐ എന്നിവ വർദ്ധിക്കുന്നതാണ്. പുതുക്കിയ നിരക്കുകൾ 2023 ജനുവരി 7 മുതൽ പ്രാബല്യത്തിലാകും.

ഒരു രാത്രി മുതൽ 1 മാസം വരെ കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ 7.50 ശതമാനമായിരിക്കും. 3 മാസത്തേക്കുള്ള എംസിഎൽആർ 7.85 ശതമാനമായാണ് നിശ്ചയിച്ചിരിക്കുന്നത്. 6 മാസത്തേക്കുള്ള എംസിഎൽആർ 8.20 ശതമാനവും, ഒരു വർഷത്തേക്കുള്ള എംസിഎൽആർ 8.35 ശതമാനവുമായിരിക്കും.

Also Read: ബത്തേരിയിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങൾ ഇന്നും തുടരും

നിലവിലെ വായ്പക്കാർക്ക് എംസിഎൽആറുമായി ബന്ധിപ്പിച്ചിട്ടുള്ള പലിശ നിരക്കുകളിലേക്ക് മാറാനുള്ള അവസരം കാനറ ബാങ്ക് ഒരുക്കുന്നുണ്ട്. എംസിഎൽആർ പലിശ നിരക്കിലേക്ക് മാറാൻ അടുത്തുള്ള ശാഖയുമായി ബന്ധപ്പെടാവുന്നതാണ്. ഇതോടൊപ്പം തന്നെ ചില നോൺ- ക്രെഡിറ്റ്, നോൺ ഫോറെക്സ് അനുബന്ധ സേവനങ്ങൾക്കുള്ള സേവന നിരക്കുകൾ കാനറ ബാങ്ക് പരിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇവ 2023 ഫെബ്രുവരി 3 മുതലാണ് പ്രാബല്യത്തിലാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button