NewsTechnology

റിയൽമി 9 പ്രോ പ്ലസ്: റിവ്യൂ

6.4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

കുറഞ്ഞ കാലയളവിനുള്ളിൽ വിപണിയിൽ ഇടം നേടിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് റിയൽമി. ബഡ്ജറ്റ് റേഞ്ചിലും, പ്രീമിയം റേഞ്ചിലും വാങ്ങാൻ സാധിക്കുന്ന ഒട്ടനവധി സ്മാർട്ട്ഫോണുകൾ റിയൽമി ഇതിനോടകം വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ റിയൽമി പുറത്തിറക്കിയ ഹാൻഡ്സെറ്റാണ് റിയൽമി 9 പ്രോ പ്ലസ്. വ്യത്യസ്ഥമായ ഒട്ടനവധി സവിശേഷതകളാണ് റിയൽമി ഈ ഹാൻഡ്സെറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇവയുടെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.

6.4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2,400 × 1,080 പിക്സൽ റെസലൂഷനും, 90 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ഒക്ട- കോർ മീഡിയടെക് ഡെമൻസിറ്റി 920 5ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: ഷവര്‍മ്മ പ്രത്യേക പരിശോധന: 16 എണ്ണം അടപ്പിച്ചു

50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 33 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 4,500 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. ടൈപ്പ് സി ചാർജിംഗ് പോർട്ടാണ് നൽകിയിട്ടുള്ളത്. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 25,999 രൂപയാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button