പാനിപ്പത്ത്: കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഹരിയാനയിലെ പാനിപ്പത്തിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. ബിജെപിക്കാരുടെ രാജ്യസ്നേഹം എന്താണെന്ന് തനിക്ക് മനസിലാക്കിത്തരാൻ രാഹുൽ വെല്ലുവിളിച്ചു.
‘അഗ്നിപഥ് പദ്ധതി എന്താണെന്ന് ആദ്യം എനിക്ക് മനസിലാക്കി തരൂ. ബിജെപിക്കാർ പറയുന്നത് അവർ രാജ്യസ്നേഹികളാണെന്നാണ്, അവരുടെ രാജ്യസ്നേഹം എന്നെ മനസിലാക്കിത്തരിക. രാജ്യത്ത് രണ്ട് തരത്തിലുള്ള ഇന്ത്യകളാണ് ഉള്ളത്. ഒന്ന് കർഷകർ, തൊഴിലാളികൾ, ചെറുകിട കടയുടമകൾ, തൊഴിൽരഹിതരായ യുവാക്കൾ. രണ്ടാമത്തേത് രാജ്യത്തിന്റെ സമ്പത്ത് കൈവശം വച്ചിരിക്കുന്ന 200-300 പേർ,’ രാഹുൽ ഗാന്ധി പറഞ്ഞു.
കെവൈസി പുതുക്കലുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി റിസർവ് ബാങ്ക്, വിശദവിവരങ്ങൾ അറിയാം
‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഹരിയാനയാണ് തൊഴിലില്ലായ്മയിൽ ചാമ്പ്യൻ. നിങ്ങൾ എല്ലാവരെയും പിന്നിലാക്കി’, സംസ്ഥാനത്തെ ഉയർന്ന തൊഴിലില്ലായ്മ നിരക്കിൽ ബിജെപി നേതൃത്വത്തിലുള്ള ഹരിയാന സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ പറഞ്ഞു.
Post Your Comments