കെവൈസി രേഖകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്കും, ബാങ്കുകൾക്കും പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, തിരിച്ചറിയൽ രേഖയിലെ വിവരങ്ങളിൽ മാറ്റങ്ങളില്ലെങ്കിൽ ബാങ്കുകളിലെ കെവൈസി പുതുക്കൽ നടപടിക്രമം പൂർത്തിയാക്കാൻ ഓൺലൈനായി സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകുമെന്നാണ് ആർബിഐ അറിയിച്ചിട്ടുള്ളത്. ഉപഭോക്താക്കളിൽ നിന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ആർബിഐയുടെ പുതിയ അറിയിപ്പ്.
കെവൈസി പുതുക്കലുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾ ശാഖകളിൽ നേരിട്ട് എത്തണമെന്നാണ് ബാങ്കുകളുടെ നിബന്ധന. എന്നാൽ, ഡിജിറ്റലായി രേഖകൾ നൽകിയിട്ടും പലരുടെയും ബാങ്കുകൾ പരിഗണിക്കാത്തത് വലിയ തോതിൽ പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു. ഇതോടെയാണ്, കെവൈസി പുതുക്കലുമായി ബന്ധപ്പെട്ട് ബാങ്ക് വ്യക്തത വരുത്തിയത്. ഇ-മെയിൽ, മൊബൈൽ ഫോൺ, എടിഎം, ഓൺലൈൻ ബാങ്കിംഗ്, കത്ത് എന്നിവയിൽ ഏതെങ്കിലും ഒന്ന് മുഖാന്തരം ഉപഭോക്താക്കൾക്ക് കെവൈസി രേഖകൾ പുതുക്കാവുന്നതാണ്. രേഖകൾ സമർപ്പിച്ചാൽ രണ്ട് മാസത്തിനുള്ളിലാണ് ബാങ്ക് ഇത് സംബന്ധിച്ച വെരിഫിക്കേഷൻ നടപടികൾ ആരംഭിക്കുക.
Also Read: സമൂഹമാധ്യമത്തിലൂടെ ബന്ധുവിന് മോശം സന്ദേശമയച്ചു: യുവാവിന് ശിക്ഷ വിധിച്ച് യുഎഇ കോടതി
Post Your Comments