KeralaLatest NewsNewsCareer

പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള ജനുവരി 9 മുതൽ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംരഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യ വകുപ്പും ചേർന്ന് ‘പഠനത്തോടൊപ്പം സമ്പാദ്യം’ എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള തിരുവനന്തപുരം ഗവ. ആർ.ഐ സെന്ററിൽ ജനുവരി 9ന് രാവിലെ 9 മുതൽ നടക്കും. എൻജിനിയറിങ്, നോൺ എൻജിനിയറിങ് ട്രേഡുകളിൽ ഐ.ടി.ഐ യോഗ്യത നേടിയ വിദ്യാർത്ഥികൾക്കും ഡിഗ്രി/ഡിപ്ലോമ (ഓട്ടോമൊബൈൽ) യോഗ്യത നേടിയ വിദ്യാർത്ഥികൾക്കും മേളയിൽ പങ്കെടുക്കാം.

Read Also: നിങ്ങളുടെ ഭാവി ശോഭനമാക്കുന്നതിന് 2023ൽ തെരഞ്ഞെടുക്കേണ്ട 5 കരിയർ സ്കില്ലുകളെക്കുറിച്ച് മനസിലാക്കാം

പങ്കെടുക്കുന്നവർ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ അസലും പകർപ്പും ഹാജരാക്കണം. വിശദവിവരങ്ങൾക്ക്: 0471-2501867.

Read Also: ‘നിങ്ങളുടെ രാജ്യസ്നേഹം എനിക്ക് മനസിലാക്കിത്തരിക’: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button