പാകിസ്ഥാനില്‍ ഭക്ഷ്യക്ഷാമം, സമ്പദ് വ്യവസ്ഥയും തകര്‍ന്നടിഞ്ഞു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ലാഹോറില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നു. വിപണികളില്‍ സബ്സിഡിയുളള ധാന്യങ്ങളുടെ കുറവാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷ്യവകുപ്പും മില്ലുകളും തമ്മിലുളള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് പ്രതിസന്ധിക്ക് കാരണം.

Read Also: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ലഹരി മരുന്ന് വേട്ട: 40 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍

150 രൂപയുടെ വര്‍ദ്ധനവിന് ശേഷം 15 കിലോഗ്രാം ധാന്യം 2,050 രൂപയ്ക്കാണ് നിലവില്‍ വിറ്റഴിയുന്നത്. രണ്ട് ആഴ്ചക്കിടെ 300 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. എന്നാല്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ഇതുവരെ വിലയില്‍ വ്യത്യാസങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല.

എന്നാല്‍ ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും രണ്ട് ദിവസത്തിനുളളില്‍ മൂന്നാം തവണയാണ് ധാന്യവില കുതിച്ചുയര്‍ന്നിരിക്കുന്നത്. ധാന്യങ്ങളുടെ കുത്തനെയുള്ള വിലവര്‍ദ്ധനവാണ് തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയില്‍ പാകിസ്ഥാന്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ജനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിലും പാകിസ്ഥാന്‍ ഭരണകൂടം പരാജയപ്പെട്ടുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Share
Leave a Comment