MollywoodLatest NewsKeralaCinemaNewsEntertainment

എം.ഡി.എം.എ അടിക്കുമെന്ന് പറഞ്ഞത് പബ്ലിസിറ്റിക്ക് വേണ്ടി: വൈറൽ ഗേൾ പറയുന്നു

നല്ല സമയം എന്ന ഒമർ ലുലു ചിത്രത്തിനെ കുറിച്ച് അഭിപ്രായം പറഞ്ഞ് എയറിലായ ആഞ്ചലിൻ മരിയ പ്രതികരിക്കുന്നു. അമിതമായ ലഹരി ഉപയോഗത്തെ കുറിച്ച് പറയുന്നുണ്ടെന്ന കണ്ടെത്തലിൽ കേസ് വരെ ആയ ചിത്രമാണിത്. എക്‌സൈസ് വകുപ്പ് ഇടപെട്ട് തിയേറ്ററില്‍ നിന്നും സിനിമ എടുത്ത് മാറ്റി. ആ സമയത്താണ് സിനിമയില്‍ അഭിനയിച്ച ഒരു നടിയുടെ പ്രസ്താവന വൈറലാവുന്നത്. ‘എംഡിഎംഎ അടിക്കണം എന്ന് തോന്നിയാല്‍ ഞാന്‍ അടിക്കും’ എന്ന്. ആഞ്ചലിൻ മരിയയുടെ ഈ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ, ഈ വിവാദ സംഭവത്തിൽ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് നടി.

‘സിനിമയില്‍ ഒന്ന് എത്താനും ശ്രദ്ധിക്കപ്പെടാനും ഒരുപാട് ആഗ്രഹിച്ചിരുന്ന ആളാണ് ഞാന്‍. നല്ല സമയം എന്ന സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ എനിക്കറിയാം, ഞാന്‍ നായികയല്ല ശ്രദ്ധിക്കപ്പെടില്ല എന്ന്. സിനിമയുടെ പ്രമോഷന് വേണ്ടി പോയപ്പോള്‍ ചേട്ടാ എന്റെ കൂടെ ഇന്റര്‍വ്യു എടുക്കുമോ എന്ന് ചോദിച്ച് അപേക്ഷിച്ചിട്ടുണ്ട്. പക്ഷെ എടുത്തില്ല. എനിക്ക് ശ്രദ്ധിക്കപ്പെടണം. എന്റെ അവസ്ഥ അതാണ്. സപ്പോര്‍ട്ട് ചെയ്യാന്‍ ആരും ഇല്ലാത്ത പശ്ചാത്തലത്തില്‍ നിന്ന്, ഒരുപാട് കുടുംബ പ്രശ്‌നങ്ങള്‍ക്ക് ഇടയില്‍ നിന്ന് വരുന്ന ആളാണ് ഞാന്‍. എന്നോട് സിനിമയെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍, ആരും മയക്കുമരുന്ന് ഉപയോഗിക്കരുത് ആ സന്ദേശമാണ് സിനിമ എന്ന് ഞാന്‍ പറഞ്ഞാല്‍, എല്ലാവരെയും പോലെ ഞാനും കണ്ട് മറഞ്ഞ് പോവും.

അന്ന് അങ്ങിനെ പറഞ്ഞത് കൊണ്ടാണ് ഞാന്‍ വൈറലായത്, എന്നെ ഇപ്പോള്‍ നിങ്ങള്‍ ഈ ഇന്റര്‍വ്യുവിന് വിളിച്ചത്. അല്ലായിരുന്നുവെങ്കില്‍ ആരും എന്നെ ശ്രദ്ധിക്കില്ല. എനിക്കും മാധ്യമങ്ങളോട് ചിലത് പറയാനുണ്ട്. അതിന് പബ്ലിസിറ്റി വേണം. അത് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും. പറഞ്ഞത് തെറ്റാണ് എന്ന് ഞാന്‍ അംഗീകരിക്കുന്നു. പക്ഷെ പറയേണ്ടത് എന്റെ ആവശ്യം ആയിരുന്നു’, നടി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button