ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഐക്യൂ. കുറഞ്ഞ കാലയളവിനുള്ളിൽ ഒട്ടനവധി ഹാൻഡ്സെറ്റുകൾ ഐക്യൂ പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ നിരവധി ഫീച്ചറുകൾ ഉള്ള ഐക്യൂവിന്റെ ഹാൻഡ്സെറ്റാണ് ഐക്യൂ 9 പ്രോ 5ജി. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണ് പരിചയപ്പെടാം.
6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1440×3200 പിക്സൽ റെസല്യൂഷനും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.
Also Read: ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥതകൾ അകറ്റാൻ!
50 മെഗാപിക്സൽ, 50 മെഗാപിക്സൽ, 16 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 120 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 50 വാട്സ് വയർലെസ് ചാർജിംഗ് പിന്തുണയും ലഭ്യമാണ്. 4,700 എംഎഎച്ചാണ് ബാറ്ററി ലൈഫ്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള ഐക്യൂ 9 പ്രോയുടെ ഇന്ത്യൻ വിപണി വില 57,990 രൂപയാണ്.
Post Your Comments