Latest NewsUAENewsInternationalGulf

തൊഴിൽ തർക്കം രമ്യമായി പരിഹരിച്ചില്ലെങ്കിൽ തൊഴിലുടമക്കെതിരെ പരാതി നൽകാം: മാനവ വിഭവശേഷി മന്ത്രാലയം

അബുദാബി: തൊഴിൽ തർക്കം രമ്യമായി പരിഹരിച്ചില്ലെങ്കിൽ തൊഴിലുടമക്കെതിരെ പരാതി നൽകാൻ തൊഴിലാളികൾക്ക് അവകാശമുണ്ടെന്ന് യുഎഇ. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലുടമയ്ക്ക് തൊഴിലാളിക്കെതിരെയും പരാതി നൽകാം. ഇരുവരുടെയും പരാതി സ്വീകരിച്ച് എതിർകക്ഷിയോട് വിശദീകരണങ്ങൾ ചോദിച്ച് ഒത്തുതീർപ്പിനാണ് തൊഴിൽ തർക്ക പരിഹാര സമിതി ശ്രമിക്കുകയെന്ന് അധികൃതർ അറിയിച്ചു.

Read Also: വൈറലായ മൈ സെക്കന്‍ഡ് വൈഫ് റെസ്റ്റോറന്റ് ഉടമ രഞ്ജിത് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കിൽ കേസ് ലേബർ കോടതിയിലേക്ക് മാറ്റും. തൊഴിൽ തർക്ക പരിഹാര സമിതിയുടെ നേതൃത്വത്തിലുള്ള ചർച്ച പരാജയപ്പെട്ടാൽ 14 ദിവസത്തിനകം കോടതിയിൽ പരാതി നൽകണമെന്നാണ് നിർദ്ദേശം. പരാതി നൽകുന്നവർ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്നവരാകരുത്. പരാതിയിൽ അന്തിമ വിധി വന്ന് 14 ദിവസത്തിനകം വർക്ക് പെർമിറ്റ് റദ്ദാക്കാൻ തൊഴിലാളി അപേക്ഷ നൽകണമെന്നും അധികൃതർ നിർദ്ദേശം നൽകി.

മന്ത്രാലയത്തിന്റെ അനുമതിയോടെ പുതിയ വർക്ക് പെർമിറ്റ് എടുത്ത ശേഷം മാത്രമേ പുതിയ കമ്പനിയിൽ ജോലി ചെയ്യാവൂ. തൊഴിലാളിക്കെതിരെ ഒളിച്ചോട്ട പരാതിയുണ്ടെങ്കിൽ ഇതിനു സാധിക്കില്ലെന്നും അധികൃതർ അറിയിച്ചു.

Read Also: കോടികളുടെ നിക്ഷേപ പദ്ധതികൾക്ക് അംഗീകാരം നൽകി തമിഴ്നാട് സർക്കാർ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button