പാറ്റ്‌ന : വൈറലായ മൈ സെക്കന്‍ഡ് വൈഫ് റെസ്റ്റോറന്റ് ഉടമ രഞ്ജിത് കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . വീട്ടിനുള്ളില്‍ മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഭാര്യയുമായുള്ള പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്നാണ് സൂചന. ഏറെ നേരമായിട്ടും വീട് തുറക്കാതിരുന്നതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് വിവരം ബാര്‍ഹ് പോലീസില്‍ അറിയിച്ചത് . പോലീസ് സ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
Read Also: മൂവായിരത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ച് കുവൈത്ത്
കടയുടെ ഉദ്ഘാടനത്തിന് പിന്നാലെ, കടയുടെ പേരിനെച്ചൊല്ലി രഞ്ജിത് കുമാറും ഭാര്യ സുഷമ കുമാരിയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു . ഇരുവരും തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. തന്റെ ഇതുവരെയുള്ള സമ്പാദ്യം ഉപയോഗിച്ചാണ് റസ്റ്റോറന്റ് തുറന്നതെന്ന് ഉദ്ഘാടനദിവസം രഞ്ജിത് കുമാര്‍ പറഞ്ഞിരുന്നു. അതുകൊണ്ടാണ് കടയ്ക്ക് ഈ പേര് നല്‍കിയതെന്നും രഞ്ജിത് കുമാര്‍ പറഞ്ഞു. എന്നാല്‍ ഈ പേരിനോട് ഭാര്യ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
Post Your Comments