Latest NewsNewsIndia

ബിജെപി സർക്കാർ മണിപ്പൂരിനെ ഭീകരവാദത്തിൽ നിന്ന് മോചിപ്പിച്ചു: അമിത് ഷാ

മൊയ്റാംഗ്: ബിജെപി സർക്കാർ മണിപ്പൂരിനെ ഭീകരവാദത്തിൽ നിന്ന് മോചിപ്പിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്രസർക്കാർ സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവന്നുവെന്നും അമിത് ഷാ പറഞ്ഞു. മണിപ്പൂരിലെ മൊയ്റാംഗിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോൺഗ്രസ് ഭരണകാലത്ത് മണിപ്പൂരിൽ ഭീകരമായ ഒരു സാഹചര്യം ഉണ്ടായിരുന്നു എന്നും ഇപ്പോൾ മികച്ച ഭരണമുള്ള ചെറിയ സംസ്ഥാനങ്ങളിലൊന്നാണ് മണിപ്പൂരെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ 300 കോടി രൂപയുടെ 12 പദ്ധതികളുടെ ഉദ്ഘാടനവും 1,007 കോടി രൂപയുടെ ഒമ്പത് പദ്ധതികളുടെ തറക്കല്ലിടലും അമിത് ഷാ നിർവ്വഹിച്ചു.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി ഇന്ത്യ

കേന്ദ്രസർക്കാർ എട്ട് വർഷത്തിനുള്ളിൽ വടക്കുകിഴക്കൻ മേഖലയിൽ 3.45 ലക്ഷം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ഈ കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 51 തവണ ഈ മേഖല സന്ദർശിച്ചിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. സംസ്ഥാനസർക്കാർ മയക്കുമരുന്ന് കടത്തിനും ദുരുപയോഗത്തിനുമെതിരെ വൻതോതിലുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും അടുത്ത തിരഞ്ഞെടുപ്പിൽ മണിപ്പൂരിനെ ബിജെപി ലഹരിമുക്തമാക്കുമെന്നും അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button