KeralaLatest NewsNews

ലൈൻ ട്രാഫിക്: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ…

തിരുവനന്തപുരം: ലൈൻ ട്രാഫിക്കിനെ കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. നിർദ്ദേശിച്ചിരിക്കുന്ന നാലുവരി / ആറുവരി പാതകളിൽ വലിയ വാഹനങ്ങൾ, ഭാരം കയറ്റിയ വാഹനങ്ങൾ, വേഗത കുറഞ്ഞ വാഹനങ്ങൾ എന്നിവ ഇടതുവശം ചേർന്ന് മാത്രമേ പോകാവൂ. വലതുവശത്തെ ലൈനിലൂടെ ഇത്തരം വാഹനങ്ങൾ സഞ്ചരിക്കുന്നത് പിന്നിലുള്ളവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും അവർക്ക് ഓവർടേക്ക് ചെയ്തു പോകാൻ കഴിയാതെ വരുകയും ചെയ്യുന്നു. മാത്രമല്ല, ഇതുമൂലം ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്യാനുള്ള പ്രവണത കാണപ്പെടുകയും ആയത് അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.

Read Also: പദ്മയുടെയും റോസ്‌ലിയുടെയും മൃതദേഹങ്ങള്‍ മറവുചെയ്ത പോലെ വേറെയും കുഴിമാടങ്ങൾ, എന്തുകൊണ്ട് അന്വേഷിച്ചില്ല: നാട്ടുകാര്‍

ലൈൻ ട്രാഫിക്കിനെ കുറിച്ചുള്ള അജ്ഞത മൂലം വളരെ സാവധാനത്തിൽ യാത്ര ചെയ്യുന്ന ചില ഇരുചക്രവാഹന / കാർ യാത്രക്കാരും വലതുവശത്തെ ട്രാക്ക് തിരഞ്ഞെടുക്കുന്നു. ഇത് പുറകിൽ നിന്ന് നിശ്ചിത വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് തടസ്സമാകുന്നു. വലിയ വാഹനങ്ങൾ ഇടതു വശം ചേർന്ന് മാത്രം സഞ്ചരിക്കുക. ഇത്തരത്തിലുള്ള ലൈൻ ട്രാഫിക് ലംഘനങ്ങൾ തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നതിനാൽ ഇക്കാര്യത്തിൽ കർശന പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.

Read Also: താലിബാനെ ഇന്ത്യയിലെ ഇസ്ലാമിക പണ്ഡിതന്മാര്‍ എതിര്‍ക്കാത്തത് എന്തുകൊണ്ടെന്ന് ഗാനരചയിതാവ് ജാവേദ് അക്തര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button