പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കുന്നതിന് മുന്നോടിയായി ഇന്ത്യയിൽ പുതിയ നീക്കവുമായി എത്തിയിരിക്കുകയാണ് പ്രമുഖ യുപിഐ പ്ലാറ്റ്ഫോമായ ഫോൺപേ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ ഫോൺപേയുടെ രജിസ്ട്രേഷൻ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ, ഫോൺപേ സിംഗപ്പൂരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫോൺപേ ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുമ്പോൾ വാൾമാർട്ട് നികുതി ഇനത്തിൽ മാത്രം ഒരു ബില്യൺ ഡോളറാണ് സർക്കാരിന് നൽകേണ്ടത്. വാൾമാർട്ടിന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഫോൺപേ.
ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി 2022 ഡിസംബറിലാണ് മാതൃസ്ഥാപനമായ ഫ്ലിപ്കാർട്ടിൽ നിന്നും ഫോൺപേ പൂർണമായും വേർപെട്ടത്. നിലവിൽ, ധനസമാഹരണം നടത്താൻ ഫോൺപേ പദ്ധതിയിടുന്നുണ്ട്. നികുതി ലാഭം, വിദേശ നിക്ഷേപം ആകർഷിക്കൽ തുടങ്ങിയവ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഫോൺപേ സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്തത്. നിലവിലെ കണക്കുകൾ പ്രകാരം, ഏകദേശം 8,000- ലധികം സ്റ്റാർട്ടപ്പുകൾ സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2015- ലാണ് ഫോൺപേ പ്രവർത്തനമാരംഭിച്ചത്.
Also Read: ഹോക്കി ലോകകപ്പ് 2023: ഇന്ത്യ ഗ്രൂപ്പ് ഡിയില്‍
Post Your Comments