കോഴിക്കോട്: മാളികപ്പുറം സിനിമയെ കുറിച്ച് നല്ല അഭിപ്രായമാണ് കേള്‍ക്കുന്നതെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. സിനിമ കാണാന്‍ തിയറ്ററിലേയ്ക്ക് ജനങ്ങള്‍ ഒഴുകിയെത്തുന്നത് കാണുമ്പോള്‍ മനം നിറഞ്ഞെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. കുട്ടികളും അമ്മമാരും എല്ലാവരും ചിത്രം ഏറ്റെടുക്കുകയാണ്. ചിത്രത്തെ മുന്‍ വിധികളോടുകൂടി സമീപിച്ചവര്‍ പോലും മാളികപ്പുറം കണ്ടതിന് ശേഷം നല്ല അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. വിമര്‍ശനങ്ങളിലൂടെ വളര്‍ന്നതാണ് താനെന്നും ഒരു മതത്തില്‍പ്പെടുന്നവര്‍ക്ക് വേണ്ടി മാത്രം ചെയ്ത ചിത്രമല്ല മാളികപ്പുറമെന്നും നടന്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
Read Also: വീട്ടിൽ അതിക്രമിച്ച് കയറി യുവതിക്ക് നേരെ ലൈംഗിക അതിക്രമം : യുവാവ് അറസ്റ്റിൽ
‘മാളികപ്പുറത്തിന്റെ വിജയത്തില്‍ വളരെയധികം സന്തോഷമുണ്ട്. വര്‍ഷങ്ങളായി തിയറ്ററില്‍ പോകാത്ത മുതിര്‍ന്നവരും അമ്മമാരും മാളികപ്പുറം കാണാന്‍ തിയറ്ററില്‍ എത്തി. ചിത്രം കണ്ട് മനസ്സ് നിറഞ്ഞ് നിറകണ്ണുകളോടെ പലരും ഇറങ്ങി വരുമ്പോള്‍ സന്തോഷമുണ്ട്. ജയേട്ടന്‍(ജയസൂര്യ) സിനിമ കണ്ട ശേഷം മെസേജ് അയച്ചിരുന്നു. മോള്‍ക്ക് ശബരിമല കാണണമെന്ന് പറഞ്ഞുവെന്ന് അദ്ദേഹം മെസേജ് അയച്ചു. മുന്‍വിധികളോടെ ചിത്രത്തെ സമീപിച്ചവരും മാളികപ്പുറം കണ്ട ശേഷം സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. വിമര്‍ശനങ്ങളിലൂടെ തന്നെ വളര്‍ന്ന ആളാണ് ഞാന്‍. മുന്‍വിധികളെ എനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഒരു മതത്തില്‍പ്പെടുന്നവര്‍ക്ക് വേണ്ടി മാത്രം ചെയ്ത ചിത്രമല്ല മാളികപ്പുറം. സിനിമ എല്ലാവര്‍ക്കുമുള്ളതാണ്, അയ്യപ്പന്‍ എല്ലാവരുടേതുമാണ്’, ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
Post Your Comments