KollamNattuvarthaLatest NewsKeralaNews

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വ​തി​ക്ക്​ നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം : യുവാവ് അറസ്റ്റിൽ

പ​ന്മ​ന വ​ടു​ത​ല സ​നി​ൽ ഭ​വ​നി​ൽ സ​ന​ൽ (36) ആ​ണ് ച​വ​റ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

ച​വ​റ: യു​വ​തി​ക്ക്​ നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ്​ അ​റ​സ്റ്റി​ൽ. പ​ന്മ​ന വ​ടു​ത​ല സ​നി​ൽ ഭ​വ​നി​ൽ സ​ന​ൽ (36) ആ​ണ് ച​വ​റ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

Read Also : 32 ലക്ഷം കിട്ടിയെന്ന് പ്രചരിക്കുന്ന വാ‍ർത്തകൾ പച്ചക്കള്ളം: ലഭിച്ചാല്‍ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ചിന്ത ജെറോം

ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെയാണ് സംഭവം. മ​ദ്യ​ല​ഹ​രി​യി​ൽ യു​വ​തി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റിയ യുവാവ് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ പ​രാ​തിയിൽ പറയുന്നത്. തുടർന്ന്, യു​വ​തി പു​റ​ത്തേ​ക്കോ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മു​മ്പും ഫോ​ണി​ലൂ​ടെ​യും മ​റ്റും യു​വ​തി​യെ ശ​ല്യ​പ്പെ​ടു​ത്താ​ൻ ഇ​യാ​ൾ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്ന്​ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ച​വ​റ എ​സ്.​ഐ നൗ​ഫ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button