Latest NewsNewsIndiaInternational

ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കിൽ കൂടുതലായി ക്രൂഡ് ഓയിൽ കയറ്റി അയച്ച് റഷ്

ഡൽഹി: ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കിൽ കൂടുതലായി ക്രൂഡ് ഓയിൽ കയറ്റി അയച്ച് റഷ്യ.ആർട്ടിക് മേഖലയിൽ ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലാണ് ഇന്ത്യയിലേക്കും ചൈനയിലേക്കും കുറഞ്ഞ നിരക്കിൽ കയറ്റി അയക്കുന്നത്. കഴിഞ്ഞ മാസം യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തലാക്കിയതോടെയാണ് റഷ്യയുടെ പുതിയ നീക്കം. വിവിധ ഗ്രേഡുകളിലുള്ള ക്രൂഡ് ഓയിൽ വൻ വിലക്കിഴിവിൽ ഇന്ത്യയ്ക്കു വിൽക്കാൻ റഷ്യ തയാറാണെന്നാണ് ഇന്ത്യൻ റിഫൈനറി അധികൃതർ നൽകുന്ന സൂചന.

ആർട്ടിക് മേഖലയിലെ പ്രധാന ഉൽപാദകരായ ആർക്കോ ഉൾപ്പെടെയുള്ള കമ്പനികളാണ് കുറഞ്ഞ നിരക്കിൽ ഇന്ത്യയുൾപ്പെടെയുള്ള കിഴക്കൻ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റിയയ്ക്കുന്നത്. സാധാരണയായി യൂറോപ്യൻ യൂണിയൻ, ജി7 രാജ്യങ്ങൾ, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കായിരുന്നു റഷ്യൻ എണ്ണയുടെ കയറ്റുമതി നടത്തിയിരുന്നത്. യുക്രെയ്നുമായുള്ള യുദ്ധവും പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ത്തിയെങ്കിലും വിലകുറച്ചുനല്‍കി വിപണി പിടിക്കാനുള്ള ശ്രമത്തിലാണ് റഷ്യ.

തുമ്മലില്‍ നിന്ന് രക്ഷ നേടാന്‍ പരീക്ഷിക്കാം ചില വീട്ടുവഴികൾ

നിലവിൽ ഇന്ത്യയും ചൈനയുമാണ് റഷ്യ പ്രധാന വിപണിയായി കാണുന്നത്. യൂറോപ്പ്, മെഡിറ്ററേനിയൻ, സൂയസ് കനാൽ വഴി എത്തിയ 9,00,000 ബാരൽ എണ്ണ ഡിസംബർ 27നു കേരളത്തിലെ കൊച്ചി തുറമുഖത്ത് എത്തിയിരുന്നു. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് റിഫൈനറിയിലേക്കാണ് ഇത് എത്തിയത്. നവംബർ അവസാനം കയറ്റിവിട്ട 600,000 ബാരലിന്റെ രണ്ടു കാർഗോകൾ നെതർലൻഡ‍സിലെ റോട്ടർഡാമിലാണ് ഇറക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button