Latest NewsNewsBusiness

ബാങ്കിംഗ് സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം നടപ്പാക്കാനൊരുങ്ങി കേന്ദ്രം, പട്ടിക പുറത്തുവിട്ട് നിതി ആയോഗ്

സർക്കാറിന്റെ ബാങ്ക് ഏകീകരണത്തിൽ ഉൾപ്പെട്ട സ്ഥാപനങ്ങളൊന്നും സ്വകാര്യവൽക്കരണ പ്രക്രിയയിൽ ഉൾപ്പെടില്ലെന്നും ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു

രാജ്യത്തെ പ്രമുഖ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, സ്വകാര്യവൽക്കരിക്കപ്പെടുന്ന ധനകാര്യ സ്ഥാപനങ്ങൾ, സ്വകാര്യവൽക്കരിക്കപ്പെടാത്ത ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പട്ടിക നിതി ആയോഗ് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് പൊതുമേഖല ബാങ്കുകളും ഒരു ജനറൽ ഇൻഷുറൻസ് കമ്പനിയും സ്വകാര്യവൽക്കരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായുളള തയ്യാറെടുപ്പുകൾ ഉദ്യോഗസ്ഥ തലത്തിൽ നടക്കുന്നുണ്ട്.

നിതി ആയോഗ് പുറത്തുവിട്ട പട്ടിക പ്രകാരം, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക്, കാനറ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ, സർക്കാറിന്റെ ബാങ്ക് ഏകീകരണത്തിൽ ഉൾപ്പെട്ട സ്ഥാപനങ്ങളൊന്നും സ്വകാര്യവൽക്കരണ പ്രക്രിയയിൽ ഉൾപ്പെടില്ലെന്നും ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു.

Also Read: പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button